നടുക്കടലിൽ എഞ്ചിൻ നിലച്ചു; നിയന്ത്രണം വിട്ട ബോട്ട് കരയ്ക്കടിച്ചു തകർന്നു

നടുക്കടലിൽ എഞ്ചിൻ നിലച്ചു; നിയന്ത്രണം വിട്ട ബോട്ട് കരയ്ക്കടിച്ചു തകർന്നു

ആലപ്പുഴ: മത്സ്യബന്ധനത്തിനിടെ നടുക്കടലിൽ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് നിയന്ത്രണം വിട്ട ബോട്ട് തീരത്തടിച്ചു തകർന്നു. കൊല്ലം കാവനാട് സ്വദേശി ശരവണന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാത എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം അർദ്ധരാത്രി പന്ത്രണ്ട് മണിയോടെ നീർക്കുന്നം പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം. ബോട്ടിലുണ്ടായിരുന്ന പന്ത്രണ്ട് തൊഴിലാളികളും കടലിലേക്ക് ചാടി നീന്തി രക്ഷപ്പെട്ടു.

ബോട്ടിന്റെ അടിഭാഗം പൂർണ്ണമായും തകർന്ന് വെള്ളം കയറിയ നിലയിലാണ്. കടലിൽ നിന്ന് മാറ്റാൻ കഴിയാത്ത വിധം മണലിൽ പൂഴ്ന്ന ബോട്ട് ജെസിബികളുടെയും മറ്റ് ബോട്ടുകളുടെയും സഹായത്തോടെ കരയ്ക്കടുപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന നാല് ലക്ഷത്തോളം രൂപയുടെ മത്സ്യവും കടലിൽ ഒലിച്ചുപോയി.

The post നടുക്കടലിൽ എഞ്ചിൻ നിലച്ചു; നിയന്ത്രണം വിട്ട ബോട്ട് കരയ്ക്കടിച്ചു തകർന്നു appeared first on Express Kerala.

Spread the love
Scroll to Top