
ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച ‘വാഴ – ബയോപിക് ഓഫ് എ ബില്യൺ ബോയ്സ്’ എന്ന ചിത്രത്തിന് ശേഷം അതിന്റെ രണ്ടാം ഭാഗമായ ‘വാഴ II – ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ ഏപ്രിൽ രണ്ടിന് ആഗോളതലത്തിൽ റിലീസ് ചെയ്യുന്നു. നവാഗതനായ സവിൻ എസ്.എ സംവിധാനം ചെയ്യുന്ന ചിത്രം ആദ്യ ഭാഗത്തിലെ ചില കഥാപാത്രങ്ങളെയും അവരുടെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചുള്ള ഒരു ‘സ്പിൻ ഓഫ്’ ആയാണ് ഒരുക്കിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കൂടാതെ സുധീഷ്, വിജയ് ബാബു, അജു വർഗീസ് എന്നിവർക്കൊപ്പം സംവിധായകൻ അൽഫോൻസ് പുത്രനും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു. ബിജു കുട്ടൻ, രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
Also Read: വിഷുവിന് വമ്പൻ വരവിനൊരുങ്ങി ടൊവിനോ; പള്ളിച്ചട്ടമ്പിയിലെ ‘മാവീരൻ’ ഗാനം പുറത്ത്!
ആദ്യ ഭാഗത്തിന് തിരക്കഥയൊരുക്കിയ വിപിൻ ദാസ് തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും രചന നിർവ്വഹിച്ചിരിക്കുന്നത്. ഫ്രണ്ട്ഷിപ്പ്, ഹ്യൂമർ, നൊസ്റ്റാൾജിയ എന്നിവ കോർത്തിണക്കിയ ചിത്രം ഒരു പക്കാ കോമഡി ഡ്രാമയാണ്. 10 ഗാനങ്ങളുള്ള ചിത്രത്തിനായി 9 സംഗീത സംവിധായകരാണ് അണിനിരക്കുന്നത്. അങ്കിത് മേനോൻ മ്യൂസിക് സൂപ്പർവിഷൻ നിർവ്വഹിക്കുന്നു. U/A സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ബുക്കിങ് ഇതിനോടകം തന്നെ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. വിപിൻ ദാസ്, ഹാരിസ് ദേശം എന്നിവരുൾപ്പെടെ അഞ്ച് നിർമ്മാതാക്കൾ ചേർന്നാണ് ചിത്രം പുറത്തിറക്കുന്നത്. അഖിൽ ലൈലാസുരൻ ഛായാഗ്രഹണവും കണ്ണൻ മോഹൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ആദ്യ ഭാഗം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയതിനാൽ ‘വാഴ 2’ വിന് മേൽ വലിയ പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ. ഐക്കൺ സിനിമാസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
The post ബില്യൺ ബോയ്സിൽ നിന്ന് ബില്യൺ ബ്രോസിലേക്ക്! ‘വാഴ 2’ നാളെ മുതൽ appeared first on Express Kerala.




