
സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന് 1,11,080 രൂപയായാണ് വില ഉയർന്നത്. ഇന്നലെ വൈകുന്നേരത്തെ അപേക്ഷിച്ച് 1,440 രൂപയുടെ വൻ വർദ്ധനവാണ് ഒറ്റയടിക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 180 രൂപ കൂടി 13,885 രൂപയായി മാറിയിട്ടുണ്ട്.
അതേസമയം പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോൾ സാധാരണക്കാരന് സ്വർണം വാങ്ങുക എന്നത് വലിയൊരു വെല്ലുവിളിയായി മാറുകയാണ്. അടുത്ത ആഴ്ചകളിൽ യുദ്ധസാഹചര്യങ്ങളിൽ മാറ്റമുണ്ടായാൽ മാത്രമേ സ്വർണവിലയിൽ ഇനിയൊരു കുറവ് പ്രതീക്ഷിക്കാനാവൂ.
The post റെക്കോർഡുകൾ ഭേദിച്ച് സ്വർണവില…! appeared first on Express Kerala.




