പ്ലസ്ടു വേണ്ട, ഇനി നേരിട്ട് ബിരുദം; പുതിയ മാറ്റവുമായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല

പ്ലസ്ടു വേണ്ട, ഇനി നേരിട്ട് ബിരുദം; പുതിയ മാറ്റവുമായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല

ത്താംക്ലാസിനു ശേഷം പ്ലസ്ടു പഠിക്കാൻ സാധിക്കാത്തവർക്കും വിവിധ തൊഴിലധിഷ്ഠിത കോഴ്സുകൾ ചെയ്തവർക്കും ഇനി നേരിട്ട് ബിരുദം നേടാം. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയാണ് കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഈ സുവർണ്ണാവസരം ഒരുക്കുന്നത്. പത്താംക്ലാസ് കഴിഞ്ഞ ശേഷം സർക്കാർ അംഗീകാരമുള്ള ഏതെങ്കിലും രണ്ടുവർഷത്തെ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയവർക്ക് ഇനി പ്ലസ്ടു ഇല്ലാതെ തന്നെ ബിരുദ കോഴ്സുകൾക്ക് ചേരാനാകും.

ഈ അക്കാദമിക് വർഷം മുതൽ തന്നെ പ്രവേശനം ആരംഭിക്കുമെന്ന് സർവകലാശാല വൈസ് ചാൻസലർ വി.പി. ജഗതി രാജ് അറിയിച്ചു. യു.ജി.സി.യുടെയും സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും പ്രത്യേക അംഗീകാരം ഈ പദ്ധതിക്ക് ലഭിച്ചുകഴിഞ്ഞു. പത്താംക്ലാസിനു ശേഷം ഐ.ടി.ഐ ഉൾപ്പെടെയുള്ള തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് തിരിഞ്ഞവർക്ക് പിൽക്കാലത്ത് സ്ഥാനക്കയറ്റത്തിനോ ഉയർന്ന ജോലിക്കോ ബിരുദം ആവശ്യമായി വരുമ്പോൾ വലിയ പ്രതിസന്ധിയാണ് നിലനിന്നിരുന്നത്. ബിരുദപഠനത്തിനായി ഇവർ വീണ്ടും പ്ലസ്ടു പഠിക്കേണ്ടി വരുന്ന അവസ്ഥയായിരുന്നു ഇതുവരെ. പുതിയ തീരുമാനത്തോടെ ഈ കടമ്പ ഒഴിവാകും. നിലവിൽ ഇത്തരത്തിലുള്ള സൗകര്യം കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ മാത്രമാണ് ലഭ്യമായിരുന്നത്.

The post പ്ലസ്ടു വേണ്ട, ഇനി നേരിട്ട് ബിരുദം; പുതിയ മാറ്റവുമായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല appeared first on Express Kerala.

Spread the love
Scroll to Top