തിരുവനന്തപുരത്ത് ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം ദേശീയപാതയിൽ ഉദിയൻകുളങ്ങരയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു. കൊറ്റാമം സ്വദേശിയായ ലിയാനാർഡോ ദേവ് എബ്രഹാം (25) ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഉദിയൻകുളങ്ങര പബ്ലിക് മാർക്കറ്റിന് മുന്നിലായിരുന്നു സംഭവം നടന്നത്. പാറശാല ഭാഗത്തുനിന്ന് നെയ്യാറ്റിൻകരയിലേക്ക് വരികയായിരുന്ന ലിയാനാർഡോ, റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രക്കാരനെ തട്ടി നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിയാനാർഡോ സംഭവസ്ഥലത്തുതന്നെ മരിച്ചു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയതായി പാറശാല പോലീസ് അറിയിച്ചു.

The post തിരുവനന്തപുരത്ത് ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം appeared first on Express Kerala.

Spread the love
Scroll to Top