
രാജ്യത്ത് ഊർജ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര സുരക്ഷാസമിതി യോഗം ചേർന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ഇന്ധനലഭ്യതയെ ബാധിക്കാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികൾ യോഗം അവലോകനം ചെയ്തു.
ഇന്ധനവിലയിലുണ്ടായ വർധനവ് സാധാരണക്കാരെയും വാണിജ്യ മേഖലയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചത് ചെറുകിട ഹോട്ടൽ മേഖലയ്ക്ക് കനത്ത തിരിച്ചടിയായപ്പോൾ, വിമാന ഇന്ധനവിലയിലെ കയറ്റം യാത്രാനിരക്കുകളിലും പ്രതിഫലിച്ചു.
The post ഊർജ പ്രതിസന്ധി! പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സുരക്ഷാസമിതി യോഗം ചേർന്നു appeared first on Express Kerala.



