ലഹരി വാങ്ങാൻ പണം നൽകിയില്ല! വീടിന് തീയിട്ട് യുവാവ്, സംഭവം തിരുവനന്തപുരത്ത്

ലഹരി വാങ്ങാൻ പണം നൽകിയില്ല! വീടിന് തീയിട്ട് യുവാവ്, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം കണിയാപുരത്ത് കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ യുവാവ് വീടിന് തീയിട്ടു. ഷാജഹാൻ-അമീന ദമ്പതികളുടെ വീടിനാണ് അമീനയുടെ സഹോദരീ പുത്രനായ ഫൈസൽ തീയിട്ടത്. പണം നൽകാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം വീട്ടിൽ ബഹളമുണ്ടാക്കുകയും കൈഞരമ്പ് മുറിക്കുകയും ചെയ്ത ഫൈസലിനെ പോലീസ് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്നും മടങ്ങിയെത്തിയ ഇയാൾ പുലർച്ചെ വീടിന് തീ വയ്ക്കുകയായിരുന്നു. ഫൈസലിന്റെ ഭീഷണി നിലനിന്നിരുന്നതിനാൽ വീട്ടുകാർ നേരത്തെ തന്നെ ബന്ധുവീട്ടിലേക്ക് മാറിയത് വലിയൊരു ദുരന്തം ഒഴിവാക്കി. സംഭവത്തിൽ മംഗലപുരം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

The post ലഹരി വാങ്ങാൻ പണം നൽകിയില്ല! വീടിന് തീയിട്ട് യുവാവ്, സംഭവം തിരുവനന്തപുരത്ത് appeared first on Express Kerala.

Spread the love
Scroll to Top