
കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി. അൻവറിനെതിരെ പരാതിയുമായി പി.എ. മുഹമ്മദ് റിയാസ്. തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും നിരന്തരമായി വ്യക്തിഹത്യ നടത്തുന്നുവെന്ന് ആരോപിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുന്നത്.
‘പിണറായിസം’, ‘മരുമോനിസം’ തുടങ്ങിയ പ്രയോഗങ്ങൾ നടത്തി മുഖ്യമന്ത്രിയെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കാനാണ് അൻവർ ശ്രമിക്കുന്നതെന്ന് മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. തന്റെ പോരാട്ടം പിണറായിസത്തിനും മരുമോനിസത്തിനും എതിരാണെന്ന് പി.വി. അൻവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ടുള്ള പ്രചാരണമാണ് പി.വി. അൻവർ നടത്തുന്നതെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
The post പി.വി. അൻവറിനെതിരെ പരാതിയുമായി മുഹമ്മദ് റിയാസ്; വ്യക്തിഹത്യയെന്ന് ആരോപണം appeared first on Express Kerala.




