
പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ജനപ്രിയ മോഡലായ സിയറയുടെ ഇലക്ട്രിക് പതിപ്പ് (EV) വരും മാസത്തിൽ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. രണ്ട് വ്യത്യസ്ത ബാറ്ററി പാക്ക് ഓപ്ഷനുകളുമായി എത്തുന്ന സിയറ ഇവി, ഇലക്ട്രിക് വാഹന വിപണിയിൽ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ വർഷം നവംബറിലാണ് സിയറയുടെ ഐസിഇ (പെട്രോൾ/ഡീസൽ) പതിപ്പ് വിപണിയിൽ വീണ്ടും അവതരിപ്പിച്ചത്. 11.49 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ എത്തിയ ഈ മോഡൽ വെറും നാല് മാസത്തിനുള്ളിൽ 20,000 യൂണിറ്റുകൾ വിറ്റഴിച്ച് വലിയ വിജയമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇലക്ട്രിക് പതിപ്പും എത്തുന്നത്.
Also Read:മാരുതിക്ക് വസന്തകാലം; മാർച്ചിൽ വിറ്റത് 2.25 ലക്ഷം യൂണിറ്റുകൾ, കയറ്റുമതിയിൽ 34% വളർച്ച
ഡിസൈനിൽ ചെറിയ മാറ്റങ്ങളോടെയാകും ഇവി പതിപ്പ് പുറത്തിറങ്ങുക. ഐസിഇ മോഡലിൽ നിന്ന് വ്യത്യസ്തമായി ബ്ലാങ്ക്ഡ്-ഓഫ് ഗ്രില്ല്, പരിഷ്കരിച്ച മുൻ ബമ്പർ, പുതിയ രീതിയിലുള്ള സ്കിഡ് പ്ലേറ്റ്, പുതുക്കിയ ലൈറ്റിംഗ് സംവിധാനം എന്നിവ ഇലക്ട്രിക് പതിപ്പിന് കൂടുതൽ ആകർഷകമായ ലുക്ക് നൽകും. വിശാലമായ ഉൾസൗകര്യവും മനോഹരമായ ഡിസൈനും സിയറ ഇവിക്കും വിപണിയിൽ മുൻതൂക്കം നൽകുമെന്നാണ് ടാറ്റ മോട്ടോഴ്സിന്റെ പ്രതീക്ഷ. സിയറയുടെ വിജയഗാഥ ഇലക്ട്രിക് വിപണിയിലും ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.
The post കാത്തിരിപ്പിന് അന്ത്യം; ടാറ്റ സിയറ ഇവി മെയ് മാസത്തിൽ വിപണിയിലെത്തും appeared first on Express Kerala.




