ഇറാനിലെ പൗരന്മാരെ തിരികെ എത്തിച്ച് ഒമാൻ; നടപടി മേഖലയിലെ സാഹചര്യം കണക്കിലെടുത്ത്

ഇറാനിലെ പൗരന്മാരെ തിരികെ എത്തിച്ച് ഒമാൻ; നടപടി മേഖലയിലെ സാഹചര്യം കണക്കിലെടുത്ത്

മസ്‌കത്ത്: മേഖലയിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യം മുൻനിർത്തി ഇറാനിൽ കഴിയുന്ന ഒമാനി പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിച്ചതായി ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ടെഹ്‌റാനിലെയും അങ്കാറയിലെയും ഒമാനി നയതന്ത്ര കാര്യാലയങ്ങളുടെ ശക്തമായ ഏകോപനത്തിലൂടെയാണ് പൗരന്മാരുടെ മടക്കയാത്ര സാധ്യമാക്കിയത്.

Also Read: മേഖലയിലെ സംഘർഷം; വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ച് സലാം എയർ

വ്യോമമാർഗവും കരമാർഗവുമാണ് പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങൾ മന്ത്രാലയം ഒരുക്കിയത്. നിലവിലെ സാഹചര്യത്തിൽ വിദേശത്തുള്ള തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനുമുള്ള ഒമാൻ സർക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായാണ് ഈ അടിയന്തര നടപടി. പൗരന്മാരുടെ സുരക്ഷയ്ക്കാണ് രാജ്യം മുൻഗണന നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

The post ഇറാനിലെ പൗരന്മാരെ തിരികെ എത്തിച്ച് ഒമാൻ; നടപടി മേഖലയിലെ സാഹചര്യം കണക്കിലെടുത്ത് appeared first on Express Kerala.

Spread the love
Scroll to Top