
രാവിലെയോ രാത്രിയോ ബാക്കി വരുന്ന ചപ്പാത്തികൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്. തിരക്കുള്ള സമയങ്ങളിൽ പത്ത് മിനിറ്റിനുള്ളിൽ തയ്യാറാക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ചേരുവകൾ
ചപ്പാത്തി
തക്കാളി സോസ്
സോയസോസ്
ചില്ലി സോസ്
എണ്ണ
ഇഞ്ചി
വെളുത്തുള്ളി
കാരറ്റ്
ക്യാബേജ്
ക്യാപ്സിക്കം
തയ്യാറാക്കുന്ന വിധം
ബാക്കി വന്ന ചപ്പാത്തി നീളത്തിൽ മുറിച്ച് കഷ്ണങ്ങളാക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി ചപ്പാത്തി വറുത്തെടുക്കാം. അതേ പാനിലേയ്ക്ക് അൽപ്പം വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത് ചേർത്തിളക്കാം. അൽപം കാബേജ്, കാരറ്റ്, ക്യാപ്സിക്കം എന്നിവ നീളത്തിൽ അരിഞ്ഞതു ചേർത്ത് വഴറ്റി മാറ്റി വെച്ചിരിക്കുന്ന ചപ്പാത്തിയും ചേർക്കാം. തക്കാളി സോസ്, സോയ സോസ്, ചില്ലി സോസ് എന്നിവ ആവശ്യാനുസരണം ചേർത്തിളക്കാം. ലഭ്യമെങ്കിൽ അൽപ്പം എള്ള് കൂടി ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.
The post ഗോതമ്പ് പൊടി ഉണ്ടോ? എന്നാൽ പത്ത് മിനിറ്റിൽ തയ്യാറാക്കാം ഈ ഹെൽത്തി റെസിപ്പി appeared first on Express Kerala.




