
സൗദി അറേബ്യയിലെ വിവിധ കോടതികളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ പത്തുലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തതായി നീതിന്യായ മന്ത്രാലയം വെളിപ്പെടുത്തി. ലഭിച്ച പരാതികളിൽ ഭൂരിഭാഗവും പൊതുവിഭാഗത്തിൽപ്പെട്ടവയാണ്. ഇതിനുപുറമെ, തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ 1,57,000 കേസുകളും കഴിഞ്ഞ വർഷം കോടതികളുടെ പരിഗണനയ്ക്ക് എത്തിയിട്ടുണ്ട്. തൊഴിൽ തർക്കങ്ങൾക്ക് പിന്നാലെ കുടുംബപരമായ വിഷയങ്ങളാണ് പരാതികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ളത്.
ക്രിമിനൽ വിഭാഗത്തിൽ ഒന്നര ലക്ഷത്തോളം പരാതികൾ ലഭിച്ചപ്പോൾ, വാണിജ്യ മേഖലയിൽ നിന്ന് 77,000 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, തലസ്ഥാന നഗരമായ റിയാദിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഫയൽ ചെയ്തിരിക്കുന്നത്. അതേസമയം അൽ ബഹ മേഖലയിലാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും നീതിന്യായ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
The post സൗദി കോടതികളിൽ കേസുകളുടെ പ്രവാഹം! കഴിഞ്ഞ വർഷം എത്തിയത് പത്തുലക്ഷത്തിലധികം പരാതികൾ appeared first on Express Kerala.




