പത്തനാപുരത്ത് പോരാട്ടം ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ ദ്രോഹിച്ചവരും തമ്മിൽ: ഷാഫി പറമ്പിൽ

പത്തനാപുരത്ത് പോരാട്ടം ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ ദ്രോഹിച്ചവരും തമ്മിൽ: ഷാഫി പറമ്പിൽ

പത്തനാപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കെതിരെയുള്ള രാഷ്ട്രീയ പോരാട്ടമാണ് പത്തനാപുരത്ത് നടക്കുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി. പത്തനാപുരം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലയുടെ തിരഞ്ഞെടുപ്പ് റോഡ്‌ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തനാപുരത്ത് നടക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. തന്റെ ജീവിതം ജനങ്ങൾക്കായി മെഴുകുതിരി പോലെ ഉരുക്കിത്തീർത്ത പുണ്യശ്ലോകനായ മനുഷ്യനായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഷാഫി പറമ്പിൽ അനുസ്മരിച്ചു. അദ്ദേഹത്തെ ജീവിച്ചിരുന്നപ്പോഴും മരണശേഷവും ദ്രോഹിച്ചവർക്ക് പത്തനാപുരത്തെ ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post പത്തനാപുരത്ത് പോരാട്ടം ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ ദ്രോഹിച്ചവരും തമ്മിൽ: ഷാഫി പറമ്പിൽ appeared first on Express Kerala.

Spread the love
Scroll to Top