
മലയാള സിനിമയിലെ പ്രിയ താരവും സംവിധായകനുമായ ബേസിൽ ജോസഫ് തന്റെ വാഹനശേഖരത്തിലേക്ക് പുത്തൻ അതിഥിയെ വരവേറ്റു. വോൾവോ എക്‌സ്‌സി 90 ഉൾപ്പെടെയുള്ള കരുത്തൻ വാഹനങ്ങൾ സ്വന്തമായുള്ള ബേസിൽ ഇത്തവണ തിരഞ്ഞെടുത്തത് മിനിയുടെ അത്യാധുനിക ഇലക്ട്രിക് മോഡലായ കൺട്രിമാൻ ഇ ആണ്. കുടുംബത്തോടൊപ്പം എത്തിയാണ് താരം ഈ സവിശേഷ വാഹനം ഏറ്റുവാങ്ങിയത്.
ഇന്ത്യൻ നിരത്തുകളിൽ കൺട്രിമാൻ ഇ മോഡലുകൾ ഉണ്ടെങ്കിലും ബേസിൽ സ്വന്തമാക്കിയ വൈൽഡ് ബെറി നിറത്തിലുള്ള വാഹനം ഇന്ത്യയിൽ തന്നെ ആദ്യത്തേതാണെന്ന പ്രത്യേകതയുണ്ട്. കേരളത്തിലെ മിനി വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് ഈ ലക്ഷ്വറി ഇലക്ട്രിക് വാഹനം താരം സ്വന്തമാക്കിയത്. ഏകദേശം 54.90 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
Also Read:ഹിമാലയൻ 450 ആഗോള ഹിറ്റ്; റോയൽ എൻഫീൽഡിന് റെക്കോർഡ് വിൽപ്പന!
ബിഎംഡബ്ല്യുവിന്റെ ഐഎക്സ്1 പ്ലാറ്റ്‌ഫോമിൽ ഒരുക്കിയിരിക്കുന്ന ഈ വാഹനത്തിന് ഒറ്റത്തവണ ചാർജ് ചെയ്താൽ 462 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. 201 ബി.എച്ച്.പി പവറും 250 എൻ.എം ടോർക്കും നൽകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതിന്റെ കരുത്ത്. വെറും 8.6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ വാഹനത്തിന് സാധിക്കും. അകത്തളത്തിൽ 9.5 ഇഞ്ച് വൃത്താകൃതിയിലുള്ള ഒ.എൽ.ഇ.ഡി ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും ഹെഡ്‌അപ്പ് ഡിസ്‌പ്ലേയും ഉൾപ്പെടെയുള്ള ആഡംബര സൗകര്യങ്ങളാണ് മിനി ഒരുക്കിയിരിക്കുന്നത്.
The post ബേസിലിന്റെ ഗാരേജിലേക്ക് പുതിയ അതിഥി; മിനി കൺട്രിമാൻ ഇ സ്വന്തമാക്കി താരം! appeared first on Express Kerala.




