
തൃശൂർ: കെ. കരുണാകരന്റെ സ്മാരകത്തിനായി പിരിച്ച ഫണ്ട് കോൺഗ്രസ് നേതാക്കൾ മുക്കിയെന്ന ഗുരുതര ആരോപണവുമായി എൻ ഡി എ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. കെ. കരുണാകരനോടുള്ള സ്നേഹം മുൻനിർത്തി പലരും പണം നൽകുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും, എന്നാൽ ആ തുക എവിടെപ്പോയെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. കഴിഞ്ഞ ദിവസം സ്മാരകം പണിയുമെന്ന് കരുതിയ സ്ഥലത്ത് പോയെങ്കിലും അവിടെ ഒന്നും കണ്ടില്ലെന്ന് പത്മജ പറഞ്ഞു. സ്മാരക നിർമ്മാണത്തിനായി കോൺഗ്രസ് 50 കോടി രൂപ പിരിച്ചെന്ന പി. സരിന്റെ ആരോപണത്തിന് പിന്നാലെയാണ് പത്മജയുടെ ഈ പ്രതികരണം.
അതേസമയം, കൊടുങ്ങല്ലൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും തന്റെ സഹോദരി ഭർത്താവുമായ വർഗീസ് ജോർജിനെതിരെ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ രംഗത്തെത്തി. ഉമ്മൻ ചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ടെന്നും, യുഡിഎഫ് സ്ഥാനാർത്ഥി ഒ.ജെ. ജനീഷിന്റെ വിജയമാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
The post കെ. കരുണാകരന്റെ സ്മാരക ഫണ്ട് നേതാക്കൾ മുക്കി? കൂപ്പൺ പിരിക്കുന്നത് കണ്ടിട്ടുണ്ടെന്ന് പത്മജ വേണുഗോപാൽ appeared first on Express Kerala.




