
ജെഇഇ മെയിൻ 2026 സെഷൻ 2 പരീക്ഷാ കേന്ദ്രങ്ങളിലും തീയതികളിലും പ്രധാന മാറ്റങ്ങൾ വരുത്തി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). ഉദ്യോഗാർത്ഥികളുടെ അഭ്യർത്ഥന മാനിച്ചാണ് മിഡിൽ ഈസ്റ്റിലെ പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം വരുത്തിയത്. കൂടാതെ, ഈസ്റ്റർ ആഘോഷങ്ങൾ പ്രമാണിച്ച് ഏപ്രിൽ 5-ലെ പരീക്ഷാ തീയതികളിലും എൻടിഎ പരിഷ്കാരം വരുത്തിയിട്ടുണ്ട്.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയുമായി തീയതികൾ കൂട്ടിമുട്ടുന്നത് ഒഴിവാക്കാൻ സിബിഎസ്ഇയുമായി ചേർന്നാണ് പുതിയ ഷെഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി അപേക്ഷാ ഫോമിൽ സിബിഎസ്ഇ റോൾ നമ്പർ രേഖപ്പെടുത്താനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഏപ്രിൽ 2 മുതൽ രാജ്യത്തിനകത്തും പുറത്തുമായി 566 കേന്ദ്രങ്ങളിലാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കുന്നത്. പുതുക്കിയ വിവരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്.
The post JEE മെയിൻ സെഷൻ 2; പരീക്ഷാ തീയതികളിലും കേന്ദ്രങ്ങളിലും മാറ്റം appeared first on Express Kerala.




