അമേരിക്കൻ അഹങ്കാരത്തിന് വീണ്ടും തിരിച്ചടി; രണ്ടാമത്തെ എഫ്-35 വിമാനവും വെടിവെച്ചിട്ടെന്ന് ഇറാൻ

അമേരിക്കൻ അഹങ്കാരത്തിന് വീണ്ടും തിരിച്ചടി; രണ്ടാമത്തെ എഫ്-35 വിമാനവും വെടിവെച്ചിട്ടെന്ന് ഇറാൻ

മേരിക്കയുടെ അത്യാധുനിക സ്റ്റെൽത്ത് യുദ്ധവിമാനമായ എഫ്-35 ഒരെണ്ണം കൂടി വെടിവെച്ചിട്ടതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ തകർക്കപ്പെടുന്ന രണ്ടാമത്തെ അമേരിക്കൻ യുദ്ധവിമാനമാണിതെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. സെൻട്രൽ ഇറാന്റെ ആകാശപരിധിയിൽ വെച്ചാണ് വിമാനം തകർത്തത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തതായും ഇതിന്റെ ചിത്രങ്ങൾ ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇറാന്റെ ഏറ്റവും പുതിയതും നൂതനവുമായ തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് അമേരിക്കൻ വിമാനം തകർത്തതെന്ന് ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു. റഡാറുകളുടെ കണ്ണുവെട്ടിക്കാൻ ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ യുദ്ധവിമാനങ്ങളിലൊന്നാണ് എഫ്-35. ഇത്തരമൊരു വിമാനം തകർക്കാൻ സാധിച്ചത് ഇറാന്റെ പ്രതിരോധ മേഖലയിലെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

Also Read: അൽ ഹംരിയക്ക് പുത്തൻ ഉണർവ്; ‘മുൻപത്തേക്കാൾ മികച്ചത്’ പദ്ധതിയുമായി മുനിസിപ്പാലിറ്റി

വിമാനം പൂർണ്ണമായും തകർന്ന് കത്തിയമർന്ന നിലയിലാണ് കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. എന്നാൽ പൈലറ്റിന്റെ മൃതദേഹം കണ്ടെടുക്കാനായോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. “അതിക്രമിച്ചു കടന്ന ശത്രുവിമാനം പൂർണ്ണമായും നശിപ്പിക്കപ്പെട്ടു” എന്ന് ഐആർജിസി വക്താവ് അറിയിച്ചു.

സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്താൻ അമേരിക്കൻ പ്രതിരോധ മന്ത്രാലയമോ സെൻട്രൽ കമാൻഡോ തയ്യാറായിട്ടില്ല. എന്നാൽ, ആദ്യ വിമാനം വെടിവെച്ചിട്ടെന്ന ഇറാന്റെ അവകാശവാദം തെറ്റാണെന്ന് നേരത്തെ അമേരിക്കൻ പ്രതികരിച്ചിരുന്നു. ഇറാന്റെ അവകാശവാദങ്ങൾ ശരിയാണെങ്കിൽ, മേഖലയിൽ അമേരിക്കൻ-ഇറാൻ സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങാൻ ഇത് കാരണമാകും.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ പ്രസ്താവനകൾക്കും ഭീഷണികൾക്കുമുള്ള മറുപടിയായാണ് ഈ സൈനിക നടപടിയെ ഇറാൻ വിശേഷിപ്പിക്കുന്നത്. വരും മണിക്കൂറുകളിൽ മേഖലയിൽ കൂടുതൽ സൈനിക നീക്കങ്ങൾ ഉണ്ടായേക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ കരുതുന്നത്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post അമേരിക്കൻ അഹങ്കാരത്തിന് വീണ്ടും തിരിച്ചടി; രണ്ടാമത്തെ എഫ്-35 വിമാനവും വെടിവെച്ചിട്ടെന്ന് ഇറാൻ appeared first on Express Kerala.

Spread the love
Scroll to Top