
തിരുവനന്തപുരം: വർക്കല വക്കത്ത് യുവാക്കൾ തമ്മിലുണ്ടായ കൂട്ടയടിയിൽ എട്ടുപേർ അറസ്റ്റിൽ. വക്കം സ്വദേശികളായ ബിന്യാസ്, ഹിഷാം, ആഷിഖ്, മുഹമ്മദ് ഹിഷാം എന്നിവരും അകത്തുമുറി സ്വദേശികളായ അദീഷ്, ശ്രീരാമകൃഷ്ണൻ, സജിത്ത്, എബിൻ എന്നിവരുമാണ് പിടിയിലായത്. ഒരു വർഷം മുൻപ് സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് വക്കം പണയിൽകടവ് പാലത്തിന് സമീപം അക്രമത്തിൽ കലാശിച്ചത്.
ഇരുചക്രവാഹനങ്ങളിൽ എത്തിയ വക്കം സ്വദേശികളെ മറ്റൊരു സംഘം തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. തടിക്കഷ്ണങ്ങളും കത്തികളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഇരുവിഭാഗത്തിലുമുള്ള നിരവധി പേർക്ക് തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത നാലുപേർക്ക് പോലീസ് നോട്ടീസ് നൽകി വിട്ടയച്ചു. ഇരുകൂട്ടരും നൽകിയ പരാതിയിൽ വർക്കല പോലീസ് കേസെടുത്തിട്ടുണ്ട്.
The post വർക്കലയിൽ യുവാക്കളുടെ കൂട്ടയടി; സ്കൂൾ കാലത്തെ പകപോക്കലെന്ന് പോലീസ്, എട്ടുപേർ അറസ്റ്റിൽ appeared first on Express Kerala.




