2026 തുടക്കത്തിൽ വിപണി പിടിക്കാൻ ഒരുങ്ങുന്ന പുതിയ സ്‌മാർട്ട്‌ഫോണുകൾ നോക്കാം!

2026 തുടക്കത്തിൽ വിപണി പിടിക്കാൻ ഒരുങ്ങുന്ന പുതിയ സ്‌മാർട്ട്‌ഫോണുകൾ നോക്കാം!

സ്‌മാർട്ട്‌ഫോൺ പ്രേമികൾക്ക് വലിയ പ്രതീക്ഷകൾ നൽകുന്ന വർഷമായിരിക്കും 2026. പുതുവർഷത്തിന്റെ ആദ്യ മാസങ്ങളിലേ തന്നെ ആപ്പിള്‍, സാംസങ്, ഗൂഗിള്‍, മോട്ടോറോള, വിവോ, ഓപ്പോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ അവരുടെ പുതിയ മോഡലുകൾ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്. ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, 2026-ന്റെ തുടക്കത്തിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള പ്രധാന സ്‌മാർട്ട്‌ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം.

1.ഐഫോൺ 17ഇ

ആപ്പിളിന്റെ ബജറ്റ്-ഫ്രണ്ട്‌ലി ഐഫോൺ ശ്രേണിയിലെ പുതിയ മോഡലായ ഐഫോൺ 17ഇ 2026 ഫെബ്രുവരി അല്ലെങ്കിൽ മാർച്ച് മാസങ്ങളിൽ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ലോഞ്ച് സമയത്തെക്കുറിച്ച് ശക്തമായ സൂചനകളുണ്ട്. ഐഫോൺ 16ഇയിൽ ഉപയോഗിച്ച അതേ ഒഎൽഇഡി ഡിസ്പ്ലേ പാനൽ, ഐഫോൺ 17 സീരീസിലെ എ19 പ്രോസസർ, ഡൈനാമിക് ഐലൻഡ് എന്നിവ ഈ മോഡലിൽ ഉൾപ്പെടുമെന്നാണ് സൂചന. അതേസമയം, ഐഫോൺ 18 സീരീസ് ഫോണുകൾ 2026 സെപ്റ്റംബറിലും 2027 മാർച്ചിലുമാണ് പുറത്തിറങ്ങാൻ സാധ്യത.

Also Read: സ്തനാർബുദത്തിന് മരുന്നായി ‘തേനീച്ച വിഷം’! വാ പൊളിക്കാൻ വരട്ടെ, സംഗതി സത്യമാണ്…

2. സാംസങ് ഗാലക്‌സി എസ്26 സീരീസ്

2026-ന്റെ തുടക്കത്തിൽ പുതിയ ഫ്ലാഗ്‌ഷിപ്പ് സീരീസുമായി സാംസങ്ങും രംഗത്തെത്തും. മുൻവർഷങ്ങളിൽ ജനുവരിയിലായിരുന്നു ഗാലക്‌സി എസ് സീരീസ് ലോഞ്ച് ചെയ്തിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഗാലക്‌സി എസ്26 സീരീസ് 2026 ഫെബ്രുവരിയിൽ അവതരിപ്പിക്കാനാണ് സാധ്യത. ഫെബ്രുവരി മധ്യത്തോടെ ഗാലക്‌സി അൺപാക്ക്ഡ് ഇവന്റ് നടക്കുമെന്നാണ് സൂചന. ക്യാമറയെ പ്രധാന ആകർഷണമാക്കി അവതരിപ്പിക്കുന്ന ഗാലക്‌സി എസ്26 അൾട്ര ആയിരിക്കും ഈ സീരീസിലെ ഹൈലൈറ്റ്. ഗാലക്‌സി സ്സെഡ് ഫോള്‍ഡ് 8 ഉം, ഫ്ലിപ് 8 എന്നിവ 2026 ജൂലൈയിൽ ലോഞ്ച് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

3. ഗൂഗിള്‍ പിക്‌സൽ 10എ

ഗൂഗിളിന്റെ മിഡ്-റേഞ്ച് വിഭാഗത്തിലെ പുതിയ ഫോൺ പിക്‌സൽ 10എ 2026 മാർച്ച് മാസത്തിൽ ആഗോളതലത്തിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. മാർച്ച് 10 മുതൽ 20 നും ഇടയിലായിരിക്കും ലോഞ്ച്. ഇന്ത്യൻ വിപണിയിൽ മാർച്ച് അവസാനം അല്ലെങ്കിൽ ഏപ്രിൽ ആദ്യവാരം ഫോണെത്തും. ടെൻസർ G4 ചിപ്പോടെയാകും പിക്‌സൽ 9എയുടെ പിൻഗാമിയായ ഈ മോഡൽ എത്തുക എന്നാണ് പ്രതീക്ഷ.

Also Read: പുതുതായി കണ്ടെത്തിയ ഈ 3 ടാൻസാനിയൻ തവളകൾ പ്രകൃതി നിയമങ്ങൾ ലംഘിക്കുന്നു! അതെന്താണെന്ന് അറിയൂ

4. മോട്ടോറോള റേസർ 2026 സീരീസ്

ഫോൾഡബിൾ ഫോൺ ശ്രേണിയിൽ മോട്ടോറോള മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിക്കും. റേസർ 2026, റേസർ പ്ലസ് 2026, റേസർ അൾട്ര 2026. ഇതിൽ ഒരു റേസർ മോഡൽ 2026 ഏപ്രിൽ അല്ലെങ്കിൽ മെയ് മാസത്തിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം. റേസർ അൾട്ര മോഡൽ ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിലാകും ലോഞ്ച് ചെയ്യുക. പ്രോസസർ കരുത്ത്, കവർ സ്ക്രീൻ വലിപ്പം, ക്യാമറ കഴിവുകൾ, വില എന്നിവയിലാകും മൂന്നു മോഡലുകളും തമ്മിലുള്ള വ്യത്യാസങ്ങൾ.

5. വിവോ എക്സ്300 അൾട്ര

ക്യാമറ പ്രേമികൾക്ക് വലിയ പ്രതീക്ഷ നൽകുന്ന മോഡലാണ് വിവോ എക്സ്300 അൾട്ര. ഇരട്ട 200 മെഗാപിക്‌സൽ ക്യാമറകളോടെ ഈ ഫോൺ 2026 മാർച്ചിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. 200എംപി പ്രധാന ക്യാമറ, 200എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പ്, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് എന്നിവ ഈ ഫോണിന്റെ പ്രത്യേകതകളായിരിക്കും. വിവോ എക്സ്200 അൾട്രയുടെ പിൻഗാമിയായാണ് ഇത് എത്തുക.

Also Read: പോൺഹബ്ബിൽ വൻ സുരക്ഷാവീഴ്ച; 20 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തി!

6. ഓപ്പോ ഫൈൻഡ് എക്സ്9 അൾട്ര

ഓപ്പോയുടെ പ്രീമിയം ഫ്ലാഗ്‌ഷിപ്പ് ആയ ഫൈൻഡ് എക്സ്9 അൾട്ര 2026 ഏപ്രിൽ മാസത്തിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 7000 എംഎഎച്ച് ബാറ്ററി, സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പ്, 200എംപി പ്രധാന ക്യാമറ ഉൾപ്പെടെയുള്ള വലിയ ക്യാമറ അപ്‌ഗ്രേഡുകളാണ് പ്രതീക്ഷിക്കുന്നത്. ഫൈൻഡ് എക്സ്9, ഫൈൻഡ് എക്സ്9 പ്രോ എന്നിവ 2025 അവസാനത്തോടെ പുറത്തിറങ്ങിയെങ്കിലും അൾട്ര മോഡലിന്റെ ലോഞ്ച് 2026-ലേക്ക് മാറ്റുകയായിരുന്നു.
The post 2026 തുടക്കത്തിൽ വിപണി പിടിക്കാൻ ഒരുങ്ങുന്ന പുതിയ സ്‌മാർട്ട്‌ഫോണുകൾ നോക്കാം! appeared first on Express Kerala.

Spread the love
See also  എൻ.ഐ.ടികളിൽ എം.സി.എ പ്രവേശനം; നിംസെറ്റ് പരീക്ഷ ജൂൺ ആറിന്, മേയ് ഒന്നുവരെ അപേക്ഷിക്കാം

New Report

Close