ഇനി ടോൾ പ്ലാസകളില്ല, നിർത്താതെ പറക്കാം! 2026-ൽ ഗതാഗതരംഗത്ത് വരുന്നത് വൻ മാറ്റങ്ങൾ; ഇന്ധനം മുതൽ ടോൾ വരെ എല്ലാം മാറും

ഇനി ടോൾ പ്ലാസകളില്ല, നിർത്താതെ പറക്കാം! 2026-ൽ ഗതാഗതരംഗത്ത് വരുന്നത് വൻ മാറ്റങ്ങൾ; ഇന്ധനം മുതൽ ടോൾ വരെ എല്ലാം മാറും

പുതുവർഷം പിറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തെ ഗതാഗത, മൊബിലിറ്റി മേഖലകൾ ചരിത്രപരമായ പരിവർത്തനത്തിന് ഒരുങ്ങുകയാണ്. റോഡുകളിലെ തിരക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും ലക്ഷ്യമിട്ടുള്ള സുപ്രധാന പരിഷ്കാരങ്ങളാണ് 2026-ൽ നടപ്പിലാക്കാൻ പോകുന്നത്. ടോൾ പിരിവ് സംവിധാനം മുതൽ ഇന്ധന നയങ്ങൾ വരെ നീളുന്നതാണ് ഈ മാറ്റങ്ങൾ.

തടസ്സമില്ലാത്ത യാത്ര; വിടവാങ്ങുന്ന ടോൾ പ്ലാസകൾ

പുതുവർഷത്തിലെ ഏറ്റവും വലിയ മാറ്റം ഹൈവേകളിലെ ടോൾ പ്ലാസകളുടെ തിരോധാനമായിരിക്കും. പരമ്പരാഗത ടോൾ ബൂത്തുകൾക്ക് പകരം ‘മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ’ (MLFF) സാങ്കേതികവിദ്യ നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. ഉപഗ്രഹ അധിഷ്ഠിത ട്രാക്കിംഗ്, നമ്പർ പ്ലേറ്റ് തിരിച്ചറിയൽ എന്നിവയിലൂടെ വാഹനം നിർത്താതെ തന്നെ ടോൾ തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈടാക്കും. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് പോലും നിമിഷങ്ങൾക്കകം ടോൾ പിരിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇത് ഇന്ധന ഉപഭോഗം കുറയ്ക്കാനും ഹൈവേകളിലെ ബ്ലോക്കുകൾ ഒഴിവാക്കാനും സഹായിക്കും.

Also Read: ഡീസലിന് പിറകെ പെട്രോളും; ഹാരിയറും സഫാരിയും പുതിയ മുഖത്ത്

ഇന്ധനവും കർശന മലിനീകരണ നിയന്ത്രണവും

പെട്രോൾ, ഡീസൽ വിലകളിൽ അന്താരാഷ്ട്ര വിപണിക്കനുസരിച്ചുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കുമ്പോൾ തന്നെ, മലിനീകരണ നിയന്ത്രണത്തിൽ സർക്കാർ കൂടുതൽ കടുപ്പിക്കും. പല പ്രമുഖ നഗരങ്ങളിലും സാധുവായ മലിനീകരണ സർട്ടിഫിക്കറ്റ് (PUC) ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകേണ്ടതില്ല എന്ന കർശന തീരുമാനത്തിലേക്ക് അധികൃതർ നീങ്ങിയേക്കും. വായുനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് ഒരു വൻ കുതിപ്പ്

2026 പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന്റെ വർഷം കൂടിയായിരിക്കും. പഴയതും മലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങൾ മാറ്റി ഇലക്ട്രിക് വാഹനങ്ങൾ (EV) വാങ്ങുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ സംസ്ഥാന സർക്കാരുകൾ തയ്യാറെടുക്കുന്നു. ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലൂടെ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
The post ഇനി ടോൾ പ്ലാസകളില്ല, നിർത്താതെ പറക്കാം! 2026-ൽ ഗതാഗതരംഗത്ത് വരുന്നത് വൻ മാറ്റങ്ങൾ; ഇന്ധനം മുതൽ ടോൾ വരെ എല്ലാം മാറും appeared first on Express Kerala.

Spread the love
See also  600 കിലോയുടെ നാസ ഉപഗ്രഹം!

New Report

Close