
നേമം മണ്ഡലത്തിൽ റോഡ് ഷോ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വികസിത നേമത്തേക്ക്’ സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ നേമത്തെ വികസന പ്രവർത്തനങ്ങൾ അദ്ദേഹത്തിന് നേരിട്ട് ബോധ്യപ്പെടുമെന്നതിൽ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. കിള്ളിപ്പാലം മുതൽ പാപ്പനംകോട് വരെയുള്ള യാത്രയിൽ പുതുതായി സ്ഥാപിച്ച ചാല ഐടിഐ, സംസ്ഥാന സർക്കാർ പണിതുയർത്തിയ എസ്.എസ്.കെ സ്റ്റേറ്റ് ഓഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, സ്‌കോൾ കേരള ഓഫീസ് തുടങ്ങി മണ്ഡലത്തിലെ വിവിധ വികസന നേട്ടങ്ങൾ പ്രധാനമന്ത്രിക്ക് കാണാനാകുമെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
വികസന നേട്ടങ്ങൾക്കൊപ്പം കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനങ്ങളും മന്ത്രി ഉന്നയിച്ചു. സർവ ശിക്ഷാ കേരളം പദ്ധതിക്കായി കേന്ദ്രം നൽകേണ്ട 1500 കോടി രൂപയുടെ കുടിശിക നിഷേധിച്ചതിനെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തോടുള്ള ഈ വിവേചനത്തിന്റെ കാരണം തന്റെ സന്ദർശനവേളയിൽ പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.
The post ‘പ്രധാനമന്ത്രിക്ക് വികസിത നേമത്തേക്ക് സ്വാഗതം’; മന്ത്രി വി. ശിവൻകുട്ടി appeared first on Express Kerala.




