വേനൽക്കാല ഉച്ചവിശ്രമത്തിൽ ഇളവ്; വർക്ക് പെർമിറ്റ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നു

വേനൽക്കാല ഉച്ചവിശ്രമത്തിൽ ഇളവ്; വർക്ക് പെർമിറ്റ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നു

മസ്കത്ത്: ഒമാനിൽ വേനൽക്കാലത്ത് ഏർപ്പെടുത്താറുള്ള നിർബന്ധിത ഉച്ചവിശ്രമ സമയത്ത് പ്രത്യേക തൊഴിൽ അനുമതിക്കായി അപേക്ഷിക്കാനുള്ള നടപടികൾ തൊഴിൽ മന്ത്രാലയം ആരംഭിച്ചു. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ അവശ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കാണ് നിശ്ചിത സമയങ്ങളിൽ പ്രവർത്തിക്കുന്നതിനായി ഇത്തരം പ്രത്യേക പെർമിറ്റുകൾ അനുവദിക്കുന്നത്. രാജ്യത്തെ തൊഴിലുടമകൾക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ‘എംപ്ലോയേഴ്സ് ഇ-സർവീസസ് പോർട്ടൽ’ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഏപ്രിൽ 5 മുതൽ മെയ് 31 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

Also Read: സൗദി വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ്! സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്

രാജ്യത്തെ അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നതിനൊപ്പം തന്നെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി മന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കും ഉച്ചസമയങ്ങളിൽ പ്രവർത്തനം തുടരാൻ അനുമതി നൽകുക. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

The post വേനൽക്കാല ഉച്ചവിശ്രമത്തിൽ ഇളവ്; വർക്ക് പെർമിറ്റ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നു appeared first on Express Kerala.

Spread the love
Scroll to Top