
ബെംഗളൂരുവിലെ ആവലഹള്ളിയിൽ സലൂൺ ജീവനക്കാരിയോട് പ്രണയാഭ്യർത്ഥന നടത്തിയ ഉടമയ്ക്ക് ക്രൂരമർദ്ദനം. സലൂണിൽ ജോലി ചെയ്തിരുന്ന ബ്യൂട്ടീഷ്യനായ ജീവനക്കാരിയോട് ഉടമ പ്രണയാഭ്യർത്ഥന നടത്തിയതായും ഇത് നിരസിച്ചതിനെത്തുടർന്ന് യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും ആരോപണമുണ്ട്. ഇതിൽ പ്രകോപിതരായ ജീവനക്കാരിയുടെ ഭർത്താവും സുഹൃത്തുക്കളും സലൂണിലെത്തി ഉടമയെ ആക്രമിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച ഉടമയുടെ ഭാര്യയെയും സംഘം കൈയ്യേറ്റം ചെയ്തു.
മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സലൂണിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഇവർ കണ്ടാലറിയാവുന്ന മറ്റ് സുഹൃത്തുക്കൾ എന്നിവർക്കെതിരെ ആവലഹള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മർദ്ദനമേറ്റ ദമ്പതികൾ പോലീസിൽ പരാതിപ്പെട്ടതോടെ പ്രതികൾ ഒളിവിൽ പോയിരിക്കുകയാണ്. ഇവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
The post സലൂൺ ജീവനക്കാരിയോട് പ്രണയാഭ്യർത്ഥന; ഉടമയ്ക്ക് ക്രൂരമർദ്ദനം, തടയാൻ ശ്രമിച്ച ഭാര്യയ്ക്കും പരിക്ക് appeared first on Express Kerala.



