
ഇന്ത്യൻ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ജപ്പാനിൽ ഉപരിപഠനത്തിന് വഴിതുറക്കുന്ന ‘ലോട്ടസ് പ്രോഗ്രാം 2026’ ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 1,000 മാസ്റ്റേഴ്സ്, പിഎച്ച്ഡി വിദ്യാർത്ഥികൾക്കും പോസ്റ്റ്ഡോക്ടറൽ ഗവേഷകർക്കുമാണ് ഈ പദ്ധതിയിലൂടെ ജപ്പാനിലേക്ക് അവസരം ലഭിക്കുക. തിരഞ്ഞടുക്കപ്പെടുന്നവർക്ക് പ്രതിവർഷം 25.6 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം.
‘ലോട്ടസ് ബേസിക്’, ‘ലോട്ടസ് ആസ്പയർ’ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് സ്കോളർഷിപ്പ് ക്രമീകരിച്ചിരിക്കുന്നത്. ബേസിക് പ്രോഗ്രാമിന് കീഴിൽ പ്രതിമാസം 1.4 ലക്ഷം രൂപ വീതം 12 മാസത്തേക്കും, ആസ്പയർ പ്രോഗ്രാമിന് കീഴിൽ ഇതേ തുക 36 മാസത്തേക്കും ലഭിക്കും. ആസ്പയർ വിഭാഗത്തിൽ ഗവേഷണ ആവശ്യങ്ങൾക്കായി കൂടുതൽ തുക അനുവദിക്കും. AI, ബയോടെക്നോളജി, ക്വാണ്ടം, സെമി കണ്ടക്ടർ തുടങ്ങിയ നൂതന സാങ്കേതിക മേഖലകളിലാണ് ഗവേഷണത്തിന് മുൻഗണന നൽകുന്നത്.
Also Read: യുപി പോലീസ് റിക്രൂട്ട്മെന്റ് 2026; 81,000 തസ്തികകളിലേക്ക് നിയമനം
താൽപ്പര്യമുള്ളവർ ജാപ്പനീസ് സർവകലാശാലയിലോ ഗവേഷണ സ്ഥാപനത്തിലോ ഉള്ള പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ (PI) മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കില്ല. 40 വയസ്സാണ് ഉയർന്ന പ്രായപരിധി. ജൂൺ 9 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.
The post ജപ്പാൻ ലോട്ടസ് പ്രോഗ്രാം 2026; മാസ്റ്റേഴ്സ്, പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം appeared first on Express Kerala.




