ഇറാൻ കഴിഞ്ഞ തവണ അമേരിക്കൻ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചപ്പോൾ സംഭവിച്ചത്; 2016 ലെ തടങ്കൽ ഇപ്പോഴും അമേരിക്കയെ വേട്ടയാടുന്നു

ഇറാൻ കഴിഞ്ഞ തവണ അമേരിക്കൻ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചപ്പോൾ സംഭവിച്ചത്; 2016 ലെ തടങ്കൽ ഇപ്പോഴും അമേരിക്കയെ വേട്ടയാടുന്നു

ശ്ചിമേഷ്യൻ യുദ്ധക്കളത്തിൽ അമേരിക്കയുടെ അജയ്യമായ വ്യോമശക്തി എന്ന അവകാശവാദത്തിന് ഇറാൻ കനത്ത പ്രഹരമേൽപ്പിച്ചിരിക്കുകയാണ്. ഏപ്രിൽ 4 ന് ഇറാന്റെ വ്യോമാതിർത്തിക്കുള്ളിൽ വെച്ച് അമേരിക്കയുടെ അത്യാധുനിക എഫ്-15ഇ (F-15E) യുദ്ധവിമാനം ഇറാനിയൻ സൈന്യം വെടിവെച്ചിട്ടു. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതിനുശേഷം ഇറാന്റെ മണ്ണിൽ വീഴുന്ന ആദ്യത്തെ അമേരിക്കൻ യുദ്ധവിമാനമാണിത്. ഇതോടെ അമേരിക്കയുടെ സൈനിക തന്ത്രങ്ങൾ പാളുകയും അമേരിക്ക കനത്ത സമ്മർദ്ദത്തിലാവുകയും ചെയ്തിരിക്കുകയാണ്.

രണ്ട് സൈനികരുണ്ടായിരുന്ന വിമാനത്തിലെ ഒരു സൈനികനെ അപ്പോൾ തന്നെ അമേരിക്ക രക്ഷിച്ചുവെങ്കിലും രണ്ടാമത്തെയാളെ സമയം എടുത്താണ് അമേരിക്കൻ രക്ഷാസേനയ്ക്ക് കണ്ടെത്താനായത്. ലോകത്തിന്റെ ഏത് കോണിലും കടന്നുചെന്ന് ആരെയും തകർക്കാം എന്ന അമേരിക്കൻ ധിക്കാരത്തിന്, തങ്ങളുടെ അതിർത്തിക്കുള്ളിൽ വെച്ച് തന്നെ മറുപടി നൽകാൻ ഇറാന് സാധിച്ചു. ഇറാന്റെ മണ്ണിൽ തകർന്നുവീണ അമേരിക്കൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ അമേരിക്കയുടെ പതനത്തിന്റെ അടയാളമായി മാറിയിരിക്കുന്നു.

അമേരിക്കൻ സൈനികരെ പിടികൂടി ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നതിൽ ഇറാന് ദശകങ്ങളുടെ പാരമ്പര്യമുണ്ട്. 1979-ലെ പ്രശസ്തമായ എംബസി ഉപരോധം മുതൽ ഇങ്ങോട്ട്, അമേരിക്കയുടെ പല വൻപദ്ധതികളെയും ഇറാൻ തകർത്തിട്ടുണ്ട്. അന്ന് 52 അമേരിക്കക്കാരെ 444 ദിവസം തടങ്കലിൽ വെച്ചുകൊണ്ട് ഇറാൻ അമേരിക്കയെ മുട്ടുകുത്തിച്ചിരുന്നു. ഇന്നും ആ ചരിത്രം ആവർത്തിക്കപ്പെടുമോ എന്ന ഭീതിയിലായിരുന്നു അമേരിക്കൻ ഭരണകൂടം.

2016-ൽ പേർഷ്യൻ ഗൾഫിൽ വെച്ച് 10 അമേരിക്കൻ നാവികരെ ഇറാനിയൻ റവല്യൂഷണറി ഗാർഡ്സ് മുട്ടുകുത്തിച്ചത് ലോകം മറന്നിട്ടില്ല. അന്ന് അമേരിക്കൻ സൈനികർ കൈകൾ തലയ്ക്ക് പിന്നിൽ വെച്ച് മുട്ടുകുത്തി നിൽക്കുന്ന ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടിരുന്നു. അത് അമേരിക്കയുടെ ആഗോള പ്രതിച്ഛായയ്ക്ക് ഏറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു. ലോകപോലീസുകാരൻ എന്ന് ചമയുന്ന അമേരിക്കയുടെ സൈനികർ ഇറാനിയൻ സൈന്യത്തിന് മുന്നിൽ നിസ്സഹായരായി മാറുന്ന കാഴ്ചയായിരുന്നു അത്.

ബ്രിട്ടീഷ് സൈന്യത്തെയും ഇറാൻ പലതവണ ഇത്തരത്തിൽ പാഠം പഠിപ്പിച്ചിട്ടുണ്ട്. 2004-ലും 2007-ലും ഇറാനിയൻ ജലാതിർത്തി ലംഘിച്ച ബ്രിട്ടീഷ് സൈനികരെ പിടികൂടുകയും, അവരെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിക്കുകയും ചെയ്ത ചരിത്രം ഇറാന്റെ നയതന്ത്ര-സൈനിക മികവിന്റെ ഉദാഹരണമാണ്. ലോകശക്തികൾ എന്ന് അവകാശപ്പെടുന്നവർക്ക് ഇറാന്റെ അതിർത്തികളിൽ യാതൊരു സ്ഥാനവുമില്ലെന്ന് ഓരോ തവണയും ഇറാൻ തെളിയിക്കുന്നു.

Also Read: ഗതിമാറിയത് കപ്പൽ മാത്രം, ഇന്ത്യയുടെ ലക്ഷ്യമല്ല! ആഗോള എണ്ണ വിപണിയിൽ ഇന്ത്യയുടെ ‘പവർ പ്ലേ’ തുടരുന്നു

കാണാതായ പൈലറ്റിനായുള്ള തിരച്ചിൽ ഒരു മത്സരമായി മാറിയിരക്കുന്ന സാഹചര്യമാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളിൽ കാണാൻ സാധിച്ചിരിരുന്നത്. ഒരു വശത്ത് അമേരിക്കൻ രക്ഷാദൗത്യ സംഘവും മറുവശത്ത് ഇറാന്റെ ജനതയും സൈന്യവും. അമേരിക്കൻ സൈന്യത്തിന്റെ വീഴ്ചകൾ പലപ്പോഴും അവരുടെ തന്നെ അന്വേഷണങ്ങളിൽ പുറത്തുവരാറുണ്ട്. 2016-ലെ സംഭവത്തിൽ അമേരിക്കൻ നാവികർക്ക് വഴിതെറ്റിയതാണെന്ന് പിന്നീട് അവർ സമ്മതിച്ചിരുന്നു. അത്യാധുനിക സാങ്കേതിക വിദ്യ കൈവശമുണ്ടായിട്ടും ഇറാന്റെ തന്ത്രങ്ങൾക്ക് മുന്നിൽ അമേരിക്കൻ സൈനികർ പതറിപ്പോകുന്നു എന്നത് വസ്തുതയാണ്. ശരിയായ നേതൃത്വമില്ലാത്തതും അമിതമായ ആത്മവിശ്വാസവുമാണ് അമേരിക്കയെ ഇത്തരം പടുകുഴിയിൽ വീഴ്ത്തുന്നത്.

യുദ്ധക്കളത്തിലെ നാശനഷ്ടങ്ങളെക്കാൾ ഉപരിയായി, ഒരു സൈനികൻ ഇറാനിയൻ തടവിലാകുന്നത് അമേരിക്കയ്ക്ക് വലിയൊരു ഭൗമരാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കും. ലോകത്തിന് മുന്നിൽ അമേരിക്കൻ സൈനികർ അപമാനിക്കപ്പെടുന്നത് ഒഴിവാക്കാൻ അമേരിക്ക ആവതു ശ്രമിക്കുന്നുണ്ട്. എന്നാൽ, ഈ സാഹചര്യം ഇറാനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പരമാധികാരം ലോകത്തിന് മുന്നിൽ വിളിച്ചോതാനുള്ള വലിയൊരു വേദിയാണ്.

ചുരുക്കത്തിൽ, അമേരിക്കൻ അഹങ്കാരത്തിന്റെ ആകാശങ്ങൾ തകർത്തെറിഞ്ഞുകൊണ്ട് ഇറാൻ പശ്ചിമേഷ്യയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയാണ്. യുഎസ് എഫ്-15ഇ വിമാനം വെടിവെച്ചിട്ടതിലൂടെ, തങ്ങളുടെ അതിർത്തി ലംഘിക്കുന്ന ഏത് ശക്തിയും വലിയ വില നൽകേണ്ടി വരുമെന്ന സന്ദേശമാണ് ഇറാൻ നൽകുന്നത്. ആയുധങ്ങൾക്കപ്പുറം, ഇറാന്റെ പോരാട്ടവീര്യത്തിന് മുന്നിൽ അമേരിക്കൻ സാമ്രാജ്യത്വം വിറങ്ങലിച്ചു നിൽക്കുകയാണ്.

The post ഇറാൻ കഴിഞ്ഞ തവണ അമേരിക്കൻ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചപ്പോൾ സംഭവിച്ചത്; 2016 ലെ തടങ്കൽ ഇപ്പോഴും അമേരിക്കയെ വേട്ടയാടുന്നു appeared first on Express Kerala.

Spread the love
Scroll to Top