ഓംലെറ്റ് കഴിച്ച് മടുത്തോ? എളുപ്പത്തിൽ തയ്യാറാക്കാം ഈ വെറൈറ്റി റെസിപ്പി…!

ഓംലെറ്റ് കഴിച്ച് മടുത്തോ? എളുപ്പത്തിൽ തയ്യാറാക്കാം ഈ വെറൈറ്റി റെസിപ്പി…!

തിവ് മുട്ട വിഭവങ്ങളിൽ നിന്ന് മാറി അല്പം വ്യത്യസ്തമായ ഒന്ന് പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു ഓപ്ഷനാണ് ‘എഗ് ബൈറ്റുകൾ’. മുട്ട ഉപയോഗിച്ച് വളരെ ലളിതമായി തയ്യാറാക്കാവുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. രാവിലെ ബ്രേക്ക്ഫാസ്റ്റായോ വൈകുന്നേരത്തെ ചായയ്ക്കൊപ്പമുള്ള ലഘുഭക്ഷണമായോ ഇത് ഉപയോഗിക്കാം. സാധാരണ ഓംലെറ്റിനേക്കാൾ ആകർഷകമായ രീതിയിൽ വിളമ്പാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കാൻ കഴിയുന്ന ഈ റെസിപ്പി വീട്ടമ്മമാർക്കും ബാച്ചിലർമാർക്കും ഒരുപോലെ ഉപകാരപ്രദമാണ്.

ചേരുവകൾ

മുട്ട – 6 എണ്ണം
പാൽ/തൈര് – ¼ കപ്പ്
ഉള്ളി (ചെറുതായി അരിഞ്ഞത്) – 2 ടേബിൾസ്പൂൺ
ക്യാപ്‌സിക്കം – (ചെറുതായി അരിഞ്ഞത്) – 2 ടേബിൾസ്പൂൺ
ചീര (ചെറുതായി അരിഞ്ഞത്) – 2 ടേബിൾസ്പൂൺ
പുഴുങ്ങിയ ചോളം – 2 ടേബിൾസ്പൂൺ
കാരറ്റ് (ഗ്രേറ്റ് ചെയ്തത്) – 2 ടേബിൾസ്പൂൺ
കുരുമുളക് പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നെയ്യ്/എണ്ണ – 1 ടീസ്പൂൺ

See also  തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയില്‍ പൊട്ടിത്തെറി. നാല്‌ പേർക്ക് ദാരുണാന്ത്യം

തയ്യാറാക്കുന്ന വിധം

ആ​ദ്യം 180°C ൽ ഓവൻ പ്രീഹീറ്റ് ചെയ്യണം. ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് പാലോ തൈരോ ചേർത്ത് നന്നായി അടിച്ചെടുക്കാം. ശേഷം ഇതിലേക്ക് അരിഞ്ഞുവെച്ച പച്ചക്കറികളും ഒപ്പം ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് ‌നന്നായി യോജിപ്പിക്കുക. മഫിൻ ട്രേകളിൽ എണ്ണ പുരട്ടി, മൗൾഡുകളിൽ മിശ്രിതം ഒഴിക്കാം. ഓരോന്നും ഏകദേശം ¾ ഭാഗമാണ് നിറയ്ക്കേണ്ടത്. ശേഷം 15-18 മിനിറ്റ് നേരം ബേക്ക് ചെയ്തെടുത്താൽ നല്ല ടേസ്റ്റി എ​ഗ് ബൈറ്റുകൾ റെഡി. പുറത്തെടുത്ത് ചെറുതായി തണുത്ത ശേഷം മാത്രമേ മൗൾഡിൽ നിന്ന് ഇവ മാറ്റാവൂ.

The post ഓംലെറ്റ് കഴിച്ച് മടുത്തോ? എളുപ്പത്തിൽ തയ്യാറാക്കാം ഈ വെറൈറ്റി റെസിപ്പി…! appeared first on Express Kerala.

Spread the love
Scroll to Top