
കോട്ടയം: വൈക്കം തലയാഴത്തെ സി.പി.ഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെല്ലപ്പൻ പുളിക്കശ്ശേരി എന്ന കർഷകനാണ് ജീവനൊടുക്കിയത്. വികലാംഗനായ തനിക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരുന്നു.
സി.പി.ഐ പ്രവർത്തകർ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നതായി ചെല്ലപ്പൻ തന്റെ വീഡിയോയിൽ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തര വകുപ്പിൽ നിന്ന് നീതി ലഭിച്ചില്ലെന്നും കുറഞ്ഞ നിരക്കിൽ തൈകൾ ലഭ്യമാക്കുന്നതിനായി കൃഷി മന്ത്രി പി. പ്രസാദിനെ നേരിട്ട് കണ്ടിട്ടും അനുകൂലമായ നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തെത്തുടർന്ന് വൈക്കത്ത് കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ആർ.ഡി.ഒ നേരിട്ടെത്താതെ മൃതദേഹം നീക്കം ചെയ്യാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും.
The post വൈക്കത്ത് സി.പി.ഐ ഓഫീസിൽ കർഷകൻ മരിച്ച നിലയിൽ appeared first on Express Kerala.




