ആലുവ റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം; ഷോക്കേറ്റ് ഗുരുതര പരിക്ക്

ആലുവ റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം; ഷോക്കേറ്റ് ഗുരുതര പരിക്ക്

എറണാകുളം: ആലുവ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തിൽ ആത്മഹത്യാശ്രമത്തിൽ യുവാവിന് ഗുരുതര പരിക്ക്. ഉത്തരേന്ത്യൻ സ്വദേശിയായ മുപ്പതുകാരൻ മേൽപ്പാലത്തിൽ കയറി വൈദ്യുത ലൈനിൽ തട്ടി താഴേക്ക് വീഴുകയായിരുന്നു. മേൽപ്പാലത്തിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി അടച്ചിട്ട സ്ഥലത്താണ് സംഭവം നടന്നത്.

വൈദ്യുത ലൈനിൽ നിന്നുള്ള ഷോക്കേറ്റ് യുവാവ് പാളത്തിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ ശരീരത്തിലെ 80 ശതമാനത്തോളം യുവാവിന് പൊള്ളലേറ്റതായാണ് വിവരം. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
The post ആലുവ റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം; ഷോക്കേറ്റ് ഗുരുതര പരിക്ക് appeared first on Express Kerala.

Spread the love
See also  ഇനി കളി ഇറാൻ പറയും പോലെ; അമേരിക്കൻ പവർ ക്ലീൻ ഔട്ട്!

New Report

Close