കോഴിക്കോട്: പയ്യോളിയിൽ കായിക പരിശീലനത്തിനിടെ പതിനാറുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പരിശീലകൻ പിടിയിലായി. വയനാട് പടിഞ്ഞാറേത്തറ സ്വദേശി ചന്നവയൽ മഠത്തുവയൽ രാജീവനെയാണ് (35) പോക്സോ വകുപ്പുകൾ ചുമത്തി പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. ഗ്രൗണ്ടിൽ വെച്ച് പരിശീലനം നൽകുന്നതിനിടെയാണ് ഇയാൾ പെൺകുട്ടിയോട് അതിക്രമം കാട്ടിയത്. കുട്ടി വിവരം വീട്ടിലറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The post കോഴിക്കോട് കായിക പരിശീലകൻ പതിനാറുകാരിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ് appeared first on Express Kerala.



