loader image
ഫോൺ സ്പീക്കറിൽ ശബ്ദം കുറവാണോ? വീട്ടിലിരുന്ന് തന്നെ നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കാം; ഇതാ ചില എളുപ്പവഴികൾ

ഫോൺ സ്പീക്കറിൽ ശബ്ദം കുറവാണോ? വീട്ടിലിരുന്ന് തന്നെ നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കാം; ഇതാ ചില എളുപ്പവഴികൾ

ഇന്നത്തെ കാലത്ത് സ്മാർട്ട്ഫോൺ ഇല്ലാത്ത ഒരാളെപ്പോലും കാണാൻ പ്രയാസമാണ്. വെറുമൊരു ഫോൺ കോളിൽ ഒതുങ്ങുന്നതല്ല ഇതിന്റെ ഉപയോഗം. പാട്ടുകൾ കേൾക്കാനും, സിനിമകൾ കാണാനും, ഓൺലൈൻ മീറ്റിംഗുകളിൽ പങ്കെടുക്കാനും നാം സ്മാർട്ട്ഫോണിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ ഈ അനുഭവങ്ങളെല്ലാം മികച്ചതാകണമെങ്കിൽ ഫോണിന്റെ സ്പീക്കർ കൃത്യമായി പ്രവർത്തിക്കേണ്ടതുണ്ട്. പലപ്പോഴും ഫോൺ സ്പീക്കറിലെ ശബ്ദം കുറയാനോ വ്യക്തത നഷ്ടപ്പെടാനോ പ്രധാന കാരണം സ്പീക്കർ ഗ്രില്ലുകളിൽ പൊടിയും അഴുക്കും അടിഞ്ഞുകൂടുന്നതാണ്. കൃത്യസമയത്ത് ഇത് വൃത്തിയാക്കിയില്ലെങ്കിൽ സ്പീക്കറിന്റെ പ്രവർത്തനത്തെ അത് സാരമായി ബാധിച്ചേക്കാം.

സ്മാർട്ട്ഫോൺ സ്പീക്കർ വൃത്തിയാക്കാൻ ആരംഭിക്കുന്നതിന് മുൻപായി ഫോൺ ഓഫ് ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതിലൂടെ പ്രധാനമായും രണ്ട് ഗുണങ്ങളാണുള്ളത്.

അനാവശ്യമായ ബട്ടൺ അമർത്തലുകൾ ഒഴിവാക്കാം: വൃത്തിയാക്കുന്നതിനിടയിൽ കൈതട്ടി അറിയാതെ ആപ്പുകൾ തുറക്കുന്നതോ അനാവശ്യ ബട്ടണുകളിൽ അമരുന്നതോ ഇതുവഴി തടയാം.

സുരക്ഷ ഉറപ്പാക്കാം: ഫോൺ ഓഫ് ചെയ്യുന്നത് വഴി ക്ലീനിംഗിനിടയിൽ സർക്യൂട്ടുകൾക്കോ സോഫ്റ്റ്വെയറിനോ ഉണ്ടായേക്കാവുന്ന സാങ്കേതിക തകരാറുകൾ ഒഴിവാക്കാൻ സാധിക്കും.

Also Read: ഫേസ്ബുക്ക് തട്ടിപ്പ്: മെറ്റയ്ക്ക് കുരുക്കിട്ട് സിംഗപ്പൂർ; നിയമം പാലിച്ചില്ലെങ്കിൽ കോടികളുടെ പിഴ!

See also  മണൽ മൂടിയ ആ കപ്പൽരഹസ്യം വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നു; പ്രകൃതി തന്നെ വഴിമാറിയപ്പോൾ തെളിഞ്ഞത് ഞെട്ടിക്കുന്ന ചരിത്രം!

ഫോൺ ഓഫ് ചെയ്തതിന് ശേഷം സ്പീക്കർ വൃത്തിയാക്കാൻ ഏറ്റവും ലളിതമായ മാർഗ്ഗം ഒരു സോഫ്റ്റ് ബ്രഷ് ഉപയോഗിക്കുക എന്നതാണ്. തീരെ മൃദുവായ നാരുകളുള്ള പുതിയ ടൂത്ത് ബ്രഷോ പെയിന്റ് ബ്രഷോ ഇതിനായി തിരഞ്ഞെടുക്കാം. സ്പീക്കർ ഗ്രില്ലുകൾക്ക് മുകളിലൂടെ ബ്രഷ് ഉപയോഗിച്ച് വളരെ മൃദുവായി ഉരസുക. ഇത് പുറംഭാഗത്തുള്ള പൊടിയും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കും. ബ്രഷ് ഉപയോഗിക്കുമ്പോൾ അമിതമായി ബലം കൊടുക്കരുത്. അമിതമായി അമർത്തിയാൽ പുറത്തുള്ള അഴുക്ക് സ്പീക്കറിന് ഉള്ളിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിപ്പോകാൻ സാധ്യതയുണ്ട്. ഇത് പിന്നീട് വലിയ കേടുപാടുകൾക്ക് കാരണമായേക്കാം.

കമ്പ്രസ്ഡ് എയർ ഉപയോഗിക്കുന്നതാണ് മറ്റൊരു മാർഗം. സ്പീക്കറിലേക്ക് ഇങ്ങനെ കാറ്റ് പതിയെ കടത്തിവിട്ടാൽ ഇത് പൊടി നീക്കം ചെയ്യും. കാറ്റ് ഒത്തിരി അടുത്ത് വച്ച് അടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ടേപ്പോ സ്റ്റിക്കി പുട്ടിയോ ഉപയോഗിച്ചും നിങ്ങൾക്ക് പൊടി നീക്കം ചെയ്യാം. ഒരു കഷ്ണം ടേപ്പ് എടുക്കുക. ഇതിൽ ഒട്ടിപിടിക്കുന്ന ഭാഗം ഉപയോഗിച്ചാണ് വൃത്തിയാക്കേണ്ടത്. പതിയെ ഇത് സ്പീക്കറിലേക്ക് അപ്ലൈ ചെയ്യുക പിന്നാലെ നീക്കം ചെയ്യുക. ചെറിയ ദ്വാരത്തിലേക്ക് ഇവ കയറ്റുമ്പോൾ ശ്രദ്ധ വേണം.

See also  588 ബില്യൺ ഡോളറിന്റെ ചരമക്കുറിപ്പ്! യുക്രെയ്നെ കാത്തിരിക്കുന്നത് മൂന്ന് തലമുറകളുടെ കടബാധ്യതയോ?

വൃത്തിയാക്കിയ ശേഷം ഫോൺ ഓണാക്കുക. പാട്ടോ വീഡിയോയോ പ്ലേ ചെയ്യുമ്പോൾ മുമ്പത്തേക്കാൾ വ്യക്തമായി ശബ്ദം കേൾക്കാൻ കഴിയും.
The post ഫോൺ സ്പീക്കറിൽ ശബ്ദം കുറവാണോ? വീട്ടിലിരുന്ന് തന്നെ നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കാം; ഇതാ ചില എളുപ്പവഴികൾ appeared first on Express Kerala.

Spread the love

New Report

Close