loader image
ഡോ. ഷഹന ആത്മഹത്യക്കേസ്! സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു; നീതി തേടി സർക്കാർ നീക്കം

ഡോ. ഷഹന ആത്മഹത്യക്കേസ്! സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു; നീതി തേടി സർക്കാർ നീക്കം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനിയായിരുന്ന ഡോ. ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. എൻ. സലാവുദീനെയാണ് കേസ് നടത്തുന്നതിനായി സർക്കാർ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. സ്ത്രീധനം കൂട്ടി നൽകാത്തതിനെ തുടർന്ന് സുഹൃത്തായ ഡോക്ടർ റുവൈസ് വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് കേസ്. 2023 ഡിസംബർ നാലിനായിരുന്നു ഡോ ഷഹന ആത്മഹത്യ ചെയ്തത്.

ഒപി ടിക്കറ്റിന് പിന്നിൽ ഷഹന എഴുതിയ ഹൃദയഭേദകമായ ആത്മഹത്യാക്കുറിപ്പും ബന്ധുക്കളുടെ മൊഴികളുമാണ് കേസിൽ വഴിത്തിരിവായത്. അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സഹോദരിക്ക് വേണ്ടിയാണോ. ഞാൻ വഞ്ചിക്കപ്പെട്ടു. ഒപി ടിക്കറ്റിന്റെ പിറകിൽ എഴുതിയ വാക്കുകൾ ഇങ്ങനെയായിരുന്നു. ഈ വരികളുടെയും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും പശ്ചാത്തലത്തിലാണ് റുവൈസിനെ കേസിൽ പ്രതി ചേർത്തതും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയതും. കത്തിൽ റുവൈസിന്റെ പേരുമുണ്ട്. ആത്മഹത്യ കുറിപ്പിൽ റുവൈസിന്റെ പേരില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് പറഞ്ഞിരുന്നത്. റുവൈസ് സ്ത്രീധനം ചോദിച്ചെന്ന ബന്ധുക്കളുടെ മൊഴിയും പൊലീസ് മറച്ചുവച്ചു. പിന്നീട് ഷഹാനയുടെ ആത്മഹത്യ വലിയ ചർച്ചയായതിന് ശേഷം മാത്രമാണ് പൊലീസ് റുവൈസിനെതിരെ കേസെടുക്കാൻ തയ്യാറായത്.

Also Read: ഓഫീസ് ഒഴിയാൻ എന്ത് അവകാശം! പരസ്യമായി മാപ്പ് പറയണം; ശ്രീലേഖയ്‌ക്കെതിരെ വി ശിവൻകുട്ടി

See also  അമേരിക്ക കാത്തിരുന്ന വേട്ട; 1.5 കോടി ഡോളർ തലയ്ക്ക് വിലയുള്ള ഒസെഗുവേര ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന ഡോ. റുവൈസിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാൽ, ഇത് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു.
The post ഡോ. ഷഹന ആത്മഹത്യക്കേസ്! സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു; നീതി തേടി സർക്കാർ നീക്കം appeared first on Express Kerala.

Spread the love

New Report

Close