loader image
33 പന്തിൽ സെഞ്ച്വറി! ഇഷാൻ കിഷൻ ടീമിലേക്ക് മടങ്ങിയെത്തുന്നു; പന്തിന് സ്ഥാനം നഷ്ടമായേക്കും

33 പന്തിൽ സെഞ്ച്വറി! ഇഷാൻ കിഷൻ ടീമിലേക്ക് മടങ്ങിയെത്തുന്നു; പന്തിന് സ്ഥാനം നഷ്ടമായേക്കും

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുമ്പോൾ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് റിഷഭ് പന്തിനെ പരിഗണിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ. പന്തിനു പകരം വെടിക്കെട്ട് ബാറ്റിംഗിലൂടെ ആഭ്യന്തര ക്രിക്കറ്റിൽ തരംഗമാകുന്ന ഇഷാൻ കിഷനെ ടീമിലേക്ക് തിരികെ വിളിക്കാനാണ് സെലക്ഷൻ കമ്മിറ്റിയുടെ നീക്കം.

ടീം മാനേജ്‌മെന്റ് ഏകദിനത്തിൽ പുതിയൊരു ശൈലിയും സമീപനവും പരീക്ഷിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് പന്തിന് സ്ഥാനം നഷ്ടമാകുന്നത് എന്നാണ് സൂചന. 2024 ഓഗസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെയാണ് പന്ത് അവസാനമായി ഏകദിന ജേഴ്സി അണിഞ്ഞത്. പിന്നീട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.

Also Read: റിക്കിൾടണിന്റെ സിക്‌സ് ഒറ്റ കൈ കൊണ്ട് പിടിച്ച് ആരാധകൻ; സമ്മാനമായി ലഭിച്ചത് ഒരു കോടി രൂപ

അതേസമയം, വിജയ് ഹസാരെ ട്രോഫിയിൽ കർണാടകയ്‌ക്കെതിരെ വെറും 33 പന്തിൽ സെഞ്ച്വറി നേടി റെക്കോർഡിട്ട ഇഷാൻ കിഷന്റെ ഫോം സെലക്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറിയാണിത്. ഈ തകർപ്പൻ പ്രകടനം ഇഷാന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്.
The post 33 പന്തിൽ സെഞ്ച്വറി! ഇഷാൻ കിഷൻ ടീമിലേക്ക് മടങ്ങിയെത്തുന്നു; പന്തിന് സ്ഥാനം നഷ്ടമായേക്കും appeared first on Express Kerala.

Spread the love
See also  റൺമല തീർത്ത് വമ്പന്മാർ; ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന 10 സ്കോറുകൾ ഇതാ…

New Report

Close