loader image
ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ഥാർ ഇടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ഥാർ ഇടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വടകര എടച്ചേരി തലായിയിൽ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ഥാർ ഇടിച്ച് വീട്ടമ്മ മരിച്ചു. പുറമേരി സ്വദേശിനിയായ ശാന്ത (60) ആണ് അപകടത്തിൽ മരിച്ചത്. ശാന്ത ഹോട്ടൽ തൊഴിലാളിയായിരുന്നു.

പുലർച്ചെ 6.15 നായിരുന്നു അപകടം. ബസിൽ നിന്നിറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അതിവേഗത്തിലെത്തിയ ഥാർ ശാന്തയെ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ശാന്ത സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദ്ദേഹം വടകര സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The post ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ഥാർ ഇടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം appeared first on Express Kerala.

Spread the love
See also  ദൃശ്യങ്ങളിൽ കയ്യേറ്റമില്ല, കെ.എസ്.യു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി എടുക്കും; വി.ഡി. സതീശൻ

New Report

Close