loader image
റാന്നിയിൽ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി; തെലങ്കാന സ്വദേശി മരിച്ചു

റാന്നിയിൽ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി; തെലങ്കാന സ്വദേശി മരിച്ചു

പത്തനംതിട്ട: റാന്നി വലിയപറമ്പിൽ പടിയിൽ നിയന്ത്രണം വിട്ട ടെംപോ ട്രാവലർ വാൻ കടയിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. അപകടത്തിൽ പത്തുപേർക്ക് പരിക്കേറ്റു. വാനിലുണ്ടായിരുന്ന തെലങ്കാന സ്വദേശി രാജേഷ് ഗൗഡ (39) ആണ് മരിച്ചത്.രാത്രി ഏകദേശം 1.30യോടെയാണ് അപകടമുണ്ടായത്. ശബരിമല തീർഥാടകർക്ക് കണമലയിൽ അന്നദാനം നടത്തിയിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ശബരിമല നടയടച്ചതിനെ തുടർന്ന് സംഘം ഉല്ലാസയാത്ര പോയിരുന്നു. യാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
The post റാന്നിയിൽ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി; തെലങ്കാന സ്വദേശി മരിച്ചു appeared first on Express Kerala.

Spread the love
See also  മോട്ടോർ വാഹന വകുപ്പിന്റെ വ്യാജ സന്ദേശം; വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 15 ലക്ഷം രൂപ

New Report

Close