loader image
കുളനടയിൽ ലഹരി വേട്ട; സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ അറസ്റ്റിൽ

കുളനടയിൽ ലഹരി വേട്ട; സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ അറസ്റ്റിൽ

പത്തനംതിട്ട: കൊഴഞ്ചേരി താലൂക്കിലെ കുളനടയിൽ ടിവിഎസ് സ്കൂട്ടറിൽ കടത്തുകയായിരുന്ന 3.192 കിലോഗ്രാം കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. കുളനട–ഓമല്ലൂർ റോഡിൽ എസ്.ആർ പോളി ക്ലിനിക്കിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. ദക്ഷിണ ദിനാജ്പൂർ ഡൗലത്പൂർ സ്വദേശി പരൂക്ക് അലി (25), ജനാഫുൾ സ്വദേശി പ്രദീപ് ഘോഷ് (36) എന്നിവരാണ് അറസ്റ്റിലായത്. K L 26 C 6593 നമ്പർ ടിവിഎസ് വേഗോ സ്കൂട്ടറിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചിരുന്നത്.

പത്തനംതിട്ട സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഇവരുടെ സ്കൂട്ടറിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു. തുടർന്ന് എൻഡിപിഎസ് ആക്ട് പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്തു. പിടിയിലായവർക്കു ലഹരി കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എക്സൈസ് ഇൻസ്‌പെക്ടർ ജി. അജികുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ എസ്. മനോജ്, പ്രിവൻറീവ് ഓഫീസർ ഗിരീഷ് ബി.എൽ., സിവിൽ എക്സൈസ് ഓഫീസർമാരായ അഭിജിത് എം., ജിതിൻ എൻ., രാഹുൽ ആർ., നിതിൻ ശ്രീകുമാർ, ഷഫീക്, സോജൻ, സുബലക്ഷ്മി എന്നിവർ പരിശോധനയിൽ പങ്കെടുത്തു
The post കുളനടയിൽ ലഹരി വേട്ട; സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ അറസ്റ്റിൽ appeared first on Express Kerala.

Spread the love
See also  ബാർ സമയം കൂട്ടിയതിനെതിരെ സിഐടിയു; സർക്കാരിന് ഹൈക്കോടതി നോട്ടീസ്, തീരുമാനം തിരിച്ചടിയാകുമോ?

New Report

Close