loader image
കുഞ്ഞിനെ മറയാക്കി എംഡിഎംഎ കടത്ത്; കണ്ണൂരിൽ യുവദമ്പതികൾ പിടിയിൽ

കുഞ്ഞിനെ മറയാക്കി എംഡിഎംഎ കടത്ത്; കണ്ണൂരിൽ യുവദമ്പതികൾ പിടിയിൽ

കണ്ണൂർ: മൂന്നര വയസ്സുള്ള സ്വന്തം കുഞ്ഞിനെ കൂടെക്കൂട്ടി മയക്കുമരുന്നായ എംഡിഎംഎ വിൽക്കാൻ ശ്രമിച്ച ദമ്പതിമാരെ കണ്ണൂരിൽ പോലീസ് പിടികൂടി. കണ്ണൂർ തയ്യിൽ സ്വദേശിയായ ഷാഹുലും ഭാര്യ നജ്മയുമാണ് 70 ഗ്രാം എംഡിഎംഎയുമായി അന്വേഷണ സംഘത്തിന്റെ വലയിലായത്. ബംഗളൂരുവിൽ സ്ഥിരതാമസക്കാരായ ഇവർ ബസ് മാർഗ്ഗം കണ്ണൂരിലെത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ച ഡാൻസാഫ് (DANSAF) സംഘം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ബസിറങ്ങി ജില്ലാ ആശുപത്രി പരിസരത്തേക്ക് ഓട്ടോറിക്ഷയിൽ വരികയായിരുന്ന ദമ്പതികളെ പോലീസ് സംഘം വളഞ്ഞാണ് പിടികൂടിയത്. കുഞ്ഞുള്ളതിനാൽ അധികം സംശയം തോന്നില്ലെന്ന ആനുകൂല്യം മുതലെടുത്താണ് ഇവർ ലഹരി കടത്തിന് ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു.
The post കുഞ്ഞിനെ മറയാക്കി എംഡിഎംഎ കടത്ത്; കണ്ണൂരിൽ യുവദമ്പതികൾ പിടിയിൽ appeared first on Express Kerala.

Spread the love
See also  ചികിത്സാ പിഴവ് ഉണ്ടായിട്ടില്ല; കാട്ടാക്കടയിലെ കുട്ടിയുടെ മരണത്തിൽ വിശദീകരണവുമായി മമ്മൽ ആശുപത്രി

New Report

Close