ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണ വ്യാപാരി ഗോവർധൻ എന്നിവരെ എസ്‌ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനായി ഇന്നലെ കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്ത് നിർണായക വിവരങ്ങൾ ശേഖരിക്കാനാണ് എസ്‌ഐടിയുടെ നീക്കം.
ഉണ്ണികൃഷ്ണൻ പോറ്റിയാണ് കേസിലെ ഒന്നാം പ്രതി. ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിൽ നിന്നും കവർന്ന സ്വർണം പങ്കജ് ഭണ്ഡാരിയുടെ സ്ഥാപനത്തിൽ എത്തിച്ചതായി എസ്‌ഐടി കണ്ടെത്തിയിരുന്നു. ഗോവർധനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരം വ്യക്തമായത്.
Also Read: മോഹൻലാലിന്റെ അമ്മയുടെ സംസ്‌കാരം ഇന്ന്; മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു
പോറ്റി, ഭണ്ഡാരി, ഗോവർധൻ എന്നിവർക്ക് സ്വർണക്കൊള്ളയിൽ ഒരേപോലെ പങ്കുണ്ടെന്ന് എസ്‌ഐടി കണ്ടെത്തി. കൈക്കലാക്കിയ സ്വർണം എവിടെയെല്ലാം എത്തിയെന്ന് വ്യക്തമാക്കണം. സർക്കാരിലെയും രാഷ്ട്രീയ നേതൃത്വത്തിലെയും ഉന്നതരുടെ സഹായം ലഭിച്ചോ, അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി ബന്ധമുണ്ടോ എന്നും എസ്‌ഐടി പരിശോധിച്ചു വരികയാണ്.
The post ശബരിമല സ്വർണക്കൊള്ള; സ്വർണം എവിടെ? മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ എസ്‌ഐടി appeared first on Express Kerala.



