തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ‘മെഡിസെപ്’ ഒന്നാംഘട്ടം ഒരു മാസം കൂടി നീട്ടിയതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ജനുവരി 31 വരെ പദ്ധതിയുടെ ആനുകൂല്യങ്ങൾ നിലവിലുള്ളതുപോലെ തുടരും.
മെഡിസെപ് രണ്ടാംഘട്ട പദ്ധതി ജനുവരി ഒന്നുമുതൽ തുടങ്ങുമെന്നാണ് സർക്കാർ നേരത്തെ അറിയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിറക്കുകയും ചെയ്തിരുന്നു. രണ്ടാംഘട്ട പദ്ധതിയുടെ സാങ്കേതിക നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഒന്നാംഘട്ട പദ്ധതി ഒരു മാസംകൂടി നീട്ടിയത്.
Also Read: യുജിസി നെറ്റ് പരീക്ഷകൾ നാളെ മുതൽ; പരീക്ഷാർത്ഥികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
മെഡിസെപ് രണ്ടാംഘട്ടം വൈകുന്ന സാഹചര്യത്തിൽ, പുതുക്കിയ ഇൻഷുറൻസ് പ്രീമിയം തുക ജനുവരി മാസത്തെ ശമ്പളത്തിൽ നിന്ന് ഈടാക്കരുതെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ധനകാര്യ വകുപ്പ് ഡിഡിഒമാർക്ക് വ്യക്തമായ ഉത്തരവ് കൈമാറി.
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ‘മെഡിസെപ്പിന്റെ പ്രീമിയം തുകയിൽ വർധനവ് കഴിഞ്ഞ ദിവസമാണ് ഉയർത്തിയത്. നിലവിൽ പ്രതിമാസം 500 രൂപയായിരുന്ന പ്രീമിയം 810 രൂപയാക്കി ഉയർത്തിക്കൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. 310 രൂപയാണ് ഒരുമാസം വർധിക്കുക. ഒരു വർഷം 8237 രൂപയും ജിഎസ്ടിയും ആയിരിക്കും പ്രീമിയം തുകയായി നൽകേണ്ടി വരിക.
The post ജീവനക്കാർക്ക് ആശ്വാസം: മെഡിസെപ് കാലാവധി നീട്ടി; ജനുവരിയിൽ പ്രീമിയം തുക ഈടാക്കില്ലെന്ന് ധനവകുപ്പ് appeared first on Express Kerala.



