loader image
സ്റ്റീൽ ഇറക്കുമതിക്ക് ഇന്ത്യ തീരുവ ചുമത്തി; ചൈന, വിയറ്റ്നാം, നേപ്പാൾ രാജ്യങ്ങൾക്ക് തിരിച്ചടി

സ്റ്റീൽ ഇറക്കുമതിക്ക് ഇന്ത്യ തീരുവ ചുമത്തി; ചൈന, വിയറ്റ്നാം, നേപ്പാൾ രാജ്യങ്ങൾക്ക് തിരിച്ചടി

ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ നിന്നുള്ള വിലകുറഞ്ഞ സ്റ്റീൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ പുതിയ ഇറക്കുമതി തീരുവ ചുമത്തി. അടുത്ത മൂന്ന് വർഷത്തേക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

കുറഞ്ഞ വിലയിൽ വിദേശ സ്റ്റീൽ ഇന്ത്യൻ വിപണിയിലേക്ക് ഒഴുകുന്നത് തടയുന്നതിലൂടെ ആഭ്യന്തര സ്റ്റീൽ ഉൽപ്പാദകരെ സംരക്ഷിക്കാനാണ് സർക്കാർ ഈ നീക്കം നടത്തിയത്. പ്രധാനമായും ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞ വിലയിലുള്ള ഇറക്കുമതി ഇന്ത്യൻ കമ്പനികൾക്ക് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. ചൈനയെ കൂടാതെ നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങൾക്കും ഇറക്കുമതി തീരുവ ബാധകമാണ്. കഴിഞ്ഞ ദിവസമാണ് ധനകാര്യമന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ സ്റ്റെയ്ൻലെസ് സ്റ്റീലുകൾക്ക് തീരുവ ബാധകമല്ല. നിലവിൽ വിലകുറഞ്ഞ സ്റ്റീലുകൾക്ക് ഏഴര ശതമാനം കസ്റ്റംസ് തീരുവയുണ്ട്. ഇത് കൂടാതെയാണ് നിലവിലെ തീരുവ ചുമത്തിയിരിക്കുന്നത്.
The post സ്റ്റീൽ ഇറക്കുമതിക്ക് ഇന്ത്യ തീരുവ ചുമത്തി; ചൈന, വിയറ്റ്നാം, നേപ്പാൾ രാജ്യങ്ങൾക്ക് തിരിച്ചടി appeared first on Express Kerala.

Spread the love
See also  സ്മാർട്ട്ഫോൺ വിപണിയിൽ വിസ്മയമായി iQOO 15R ഇന്ത്യയിലെത്തി

New Report

Close