loader image
ആപ്പിള്‍ ഗാഡ്‌ജറ്റ് അപ്‌ഡേറ്റുകൾ; ഫോള്ഡബിള്‍ ഐഫോൺ അടക്കം വൻ നിര

ആപ്പിള്‍ ഗാഡ്‌ജറ്റ് അപ്‌ഡേറ്റുകൾ; ഫോള്ഡബിള്‍ ഐഫോൺ അടക്കം വൻ നിര

എല്ലാ വർഷത്തെയും പോലെ, 2026 ലും ആപ്പിള്‍ ബ്രാന്‍ഡ് പുതിയ ഉപകരണങ്ങളുടെ നിര വിപണിയിലെത്തിക്കും. ചിലത് നിലവിലുള്ള ഉപകരണങ്ങളുടെ അപ്‌ഡേറ്റുകളും, മറ്റു ചിലത് പുത്തന്‍ ലോഞ്ചുകളുമാണ്. ഐഫോണ്‍ ഫോൾഡ് പോലുള്ള ഫോള്ഡബിള്‍ ഐഫോണും ഈ വർഷം പ്രതീക്ഷിക്കാവുന്ന പ്രധാന ഉത്പന്നങ്ങളിൽ ഒന്നാണ്.

2026-ൽ ആപ്പിള്‍ അവതരിപ്പിക്കാൻ പോകുന്ന ഉപകരണങ്ങളുടെ നിരയിൽ ഒഎൽഇഡി മാക്ബുക്ക് പ്രോ, പുതിയ സ്റ്റുഡിയോ ഡിസ്പ്ലേ, ഹോം ഹബ്, ഫോള്ഡബിള്‍ ഐഫോൺ, പുതിയ എൻട്രി-ലെവൽ മാക്ബുക്ക് എന്നിവ ഉൾപ്പെടുമെന്ന് 9To5Mac-ന്‍റെ റിപ്പോർട്ടിനെ ഉദ്ദരിച്ച് ബിസിനസ് സ്റ്റാൻഡേർഡ്‍സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. അടുത്ത വർഷം ആപ്പിളിൽ നിന്ന് പ്രതീക്ഷിക്കാവുന്ന പ്രധാന ഡിവൈസുകളെക്കുറിച്ച് അറിയാം.

Also Read: സ്മാർട്ട്‌ഫോണിലെ അദൃശ്യ ഹീറോകൾ; അറിയാം ഈ 5 സെൻസറുകളെ!

പുതിയ സ്റ്റുഡിയോ ഡിസ്പ്ലേ

ആപ്പിളിന് 2026 ൽ പുതിയ 27 ഇഞ്ച് മിനി-എൽഇഡി സ്റ്റുഡിയോ ഡിസ്പ്ലേ അവതരിപ്പിക്കാനായേക്കും. നിലവിലെ മോഡലിലെ എ13 ബയോണിക് ചിപ്പിന് പകരം പുതിയ എ19 പ്രോ ചിപ്പ് ലഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

See also  “കയ്യേറ്റം അവാസ്തവം, മന്ത്രിയുടേത് രക്തസാക്ഷി പരിവേഷത്തിനുള്ള നീക്കം”: അലോഷ്യസ് സേവ്യർ

ആപ്പിൾ ഹോം ഹബ്

7 ഇഞ്ച് ഡിസ്‌പ്ലേ, എ18 ചിപ്പ്, ബിൽറ്റ്-ഇൻ ക്യാമറ, സ്പീക്കറുകൾ എന്നിവയോടുകൂടിയ ഹോംപാഡ്-സ്റ്റൈൽ ഹബ് അവതരിപ്പിക്കാനാണ് ആപ്പിള്‍ പദ്ധതിയിടുന്നത്. പുതിയ ഹോംഒഎസ് ഇന്റർഫേസ്, ഫേസ്ടൈം പോലുള്ള ഐഫോൺ സവിശേഷതകൾ ഉൾപ്പെടെ സപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്. ഈ പുതിയ ഡിവൈസ് എ18 ചിപ്പ് ഉപയോഗിച്ചുള്ളതായിരിക്കാം.

മാക്ബുക്ക് പ്രോ

2026 മോഡല്‍ മാക്ബുക്ക് പ്രോ പ്രധാനപ്പെട്ട ചില അപ്‌ഡേറ്റുകള്‍ കൊണ്ടുവരും. പുതിയ എം6 ചിപ്പുകൾ, കനം കുറഞ്ഞ ബോഡി, ഭാരം കുറഞ്ഞ രൂപകൽപ്പന എന്നിവയോടെ മാക്ബുക്ക് പ്രോ പുതിയ തലമുറയിൽ എത്തും. പുനർരൂപകൽപ്പന ചെയ്ത മോഡൽ 5ജി സെല്ലുലാർ കണക്റ്റിവിറ്റിയും പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. 2nm ആർക്കിടെക്‌ചറിൽ നിർമ്മിക്കുന്നവയാണ് എം6 മാക്‌ബുക്ക് പ്രോ എന്നാണ് റിപ്പോർട്ടുകൾ.

Also Read: ഓപ്പൺ എഐയിൽ ‘ഹെഡ് ഓഫ് പ്രിപ്പയേഡ്നസ്’; ശമ്പളം വർഷം അഞ്ചുകോടി

ഫോൾഡബിള്‍ ഐഫോൺ

ഐഫോൺ എയറിന് പിന്നാലെ ബുക്ക്-സ്റ്റൈൽ ഫോൾഡബിള്‍ ഐഫോണിന്റെ വരവാണ് പ്രതീക്ഷിക്കുന്നത്. 7.8 ഇഞ്ച് ഇന്നർ ഡിസ്‌പ്ലേ, 5.5 ഇഞ്ച് പുറം ഡിസ്‌പ്ലേ എന്നിവ ഉൾപ്പെടും. ഡിസ്‌പ്ലേ ക്രീസ് കുറയ്ക്കാൻ ആപ്പിള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫേസ്ഐഡിക്ക് പകരം ടച്ച് ഐഡി ലഭിക്കാനും സാധ്യതയുണ്ട്.

See also  ക്യാൻസറിനെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം!

താങ്ങാനാവുന്ന മാക്ബുക്ക്

13 ഇഞ്ച് എൻട്രി-ലെവൽ മാക്ബുക്ക് 2026 ൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. എം-സീരീസ് പ്രോസസറുകൾക്ക് പകരം ഐഫോൺ-ക്ലാസ് എ-സീരീസ് ചിപ്പ് ഉപയോഗിച്ചുള്ള ആദ്യത്തെ മാക്ബുക്ക് മോഡൽ ആകും ഇത്. പുതിയ നിറങ്ങളും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

2026-ൽ ആപ്പിളിൽ നിന്നുള്ള ഉപകരണങ്ങൾ വിപണിയിൽ എത്തുന്നത് ടെക് പ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയുമായി കാത്തിരിക്കുന്നു.
The post ആപ്പിള്‍ ഗാഡ്‌ജറ്റ് അപ്‌ഡേറ്റുകൾ; ഫോള്ഡബിള്‍ ഐഫോൺ അടക്കം വൻ നിര appeared first on Express Kerala.

Spread the love

New Report

Close