loader image
പുതുവർഷം 2026; നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ അറിയാം

പുതുവർഷം 2026; നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ അറിയാം

2026 പുതുവർഷം പിറക്കുന്നതോടെ രാജ്യത്ത് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന വിവിധ നിയമങ്ങളിലും സേവനങ്ങളിലും വലിയ മാറ്റങ്ങൾ വരുന്നു. ഭക്ഷ്യ സുരക്ഷ, ഡിജിറ്റൽ ഇടപാടുകൾ, തപാൽ സേവനം, ട്രെയിൻ സമയം തുടങ്ങിയ മേഖലകളിലെ പുതിയ പരിഷ്കാരങ്ങൾ നാളെ (ജനുവരി 1) മുതൽ നിലവിൽ വരും.

ചായയെന്നു കണ്ടാലൊന്നും ഇനി ചായയാവില്ല!

ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ (FSSAI) പുതിയ നിർദ്ദേശപ്രകാരം ‘ചായ’ എന്ന ലേബലിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾക്ക് കർശന നിയന്ത്രണം വരുന്നു. ‘കമീലിയ സിനിസിസ്’ എന്ന തേയിലച്ചെടിയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്നവയെ മാത്രമേ ഇനി മുതൽ ‘ചായ’ എന്ന ലേബലിൽ വിൽക്കാൻ പാടുള്ളൂ. ഹെർബൽ പാനീയങ്ങൾക്ക് നിയന്ത്രണം: പൂക്കൾ, ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിട്ട് തിളപ്പിച്ചെടുക്കുന്ന പാനീയങ്ങളെ ‘ചായ’ എന്ന് ബ്രാൻഡ് ചെയ്യാൻ പാടില്ല. ഇവയെ ചായയെന്നു വിശേഷിപ്പിച്ചാൽ ‘മിസ്ബ്രാൻഡിംഗ്’ ആയി കണക്കാക്കി നിയമനടപടി സ്വീകരിക്കും. ഗ്രീൻ ടീ, ഇൻസ്റ്റന്റ് ടീ എന്നിവയെല്ലാം യഥാർത്ഥ തേയിലയിൽ നിന്ന് തന്നെ തയ്യാറാക്കിയവയാകണമെന്ന് അതോറിറ്റി നിർദ്ദേശിക്കുന്നു.

യുപിഐ ‘ഓട്ടോപേ’ തലവേദനയ്ക്ക് പരിഹാരം; ഇനി യുപിഐ ഹെൽപ്പ്

See also  ‘ധിക്കാരിയും അഹങ്കാരിയും’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് എം.എം. മണി

വിവിധ ആപ്പുകളിൽ ആക്റ്റിവേറ്റ് ചെയ്തിട്ടുള്ള ഓട്ടോപേ മാൻഡേറ്റുകൾ (ആവർത്തിച്ചു വരുന്ന പേയ്‌മെന്റുകൾ) ഇനി ഒരൊറ്റ വിൻഡോയിലൂടെ നിയന്ത്രിക്കാം. ഇതിനായി ‘യുപിഐ ഹെൽപ്പ്’ സംവിധാനം പൂർണ്ണതോതിലായി. upihelp.npci.org.in എന്ന വെബ്സൈറ്റിൽ മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്താൽ എല്ലാ ഓട്ടോപേ വിവരങ്ങളും കാണാം. ഏതെങ്കിലും പേയ്‌മെന്റ് താൽക്കാലികമായി നിർത്തണമെങ്കിൽ ‘Pause’ ഓപ്ഷനും, പൂർണ്ണമായും റദ്ദാക്കാൻ ‘Revoke’ ഓപ്ഷനും ഉപയോഗിക്കാം. യുപിഐ ആപ്പുകളിലെ ‘ഓട്ടോപേ’ ഓപ്ഷൻ വഴിയും ഈ സേവനം ലഭ്യമാണ്.

തപാൽ സേവനങ്ങൾ പരിഷ്കരിക്കുന്നു

രാജ്യാന്തര തപാൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പഴയ ചില സേവനങ്ങൾ നിർത്തലാക്കുന്നു. ട്രാക്കിംഗ് സൗകര്യമില്ലാത്ത വിദേശത്തേക്കുള്ള രജിസ്റ്റേർഡ് സ്മോൾ പാക്കറ്റ് സർവീസ്, സർഫസ് എയർ ലിഫ്റ്റഡ് ലെറ്റർ മെയിൽ സർവീസ് തുടങ്ങിയവ നിർത്തലാക്കി.

മദ്യക്കുപ്പികൾക്ക് 20 രൂപ ഡിപ്പോസിറ്റ് സ്കീം

കേരളത്തിൽ പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ഡിപ്പോസിറ്റ് സ്കീം നടപ്പിലാക്കുന്നു. സംസ്ഥാനത്തെ ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിൽ പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോൾ 20 രൂപ അധികമായി നൽകണം. ശൂന്യമായ കുപ്പി ഏത് മദ്യഷോപ്പിലും തിരികെ നൽകിയാൽ ഈ 20 രൂപ തിരികെ ലഭിക്കും. പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം.

See also  തെലങ്കാനയിൽ ഞെട്ടിക്കുന്ന ശമ്പള നിരക്ക്; സീനിയർ ശുചീകരണ തൊഴിലാളികൾക്ക് മാസം 2 ലക്ഷം വരെ?

പുതുക്കിയ ട്രെയിൻ സമയക്രമം

റെയിൽവേയുടെ പുതിയ സമയക്രമം നാളെ മുതൽ പ്രാബല്യത്തിൽ വരും. പല ട്രെയിനുകളുടെയും സമയത്തിൽ മാറ്റമുണ്ട്. ബെംഗളൂരു – എറണാകുളം ഇന്റർസിറ്റി: വൈകിട്ട് 4.55-ന് പകരം 5.05-നായിരിക്കും പുറപ്പെടുക. തിരുവനന്തപുരം – സിരക്ന്ദരാബാദ് ശബരി എക്സ്പ്രസ്: 30 മിനിറ്റ് നേരത്തെയാക്കി. രാവിലെ 10.40-ന് എറണാകുളം ടൗണിലെത്തും. കേരള എക്സ്പ്രസ് (ന്യൂഡൽഹി – തിരുവനന്തപുരം): 20 മിനിറ്റ് നേരത്തെ വൈകിട്ട് 4.30-ന് എറണാകുളം ടൗണിലെത്തും.

ആധാർ – പാൻ ബന്ധിപ്പിക്കൽ

ആധാർ എൻറോൾമെന്റ് സ്ലിപ്പിലെ നമ്പർ ഉപയോഗിച്ച് പാൻ കാർഡ് എടുത്തവർക്ക് ആധാർ നമ്പർ നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
The post പുതുവർഷം 2026; നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ അറിയാം appeared first on Express Kerala.

Spread the love

New Report

Close