ശബരിമലയിൽ കൂടുതൽ സ്വർണകൊള്ള; പ്രഭാമണ്ഡലത്തിലെ സ്വർണവും കവർന്നു

ശബരിമലയിൽ കൂടുതൽ സ്വർണകൊള്ള; പ്രഭാമണ്ഡലത്തിലെ സ്വർണവും കവർന്നു

കൊച്ചി: ശബരിമലയിൽ കൂടുതൽ സ്വർണകൊള്ള നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ക്ഷേത്രത്തിലെ പ്രഭാമണ്ഡലത്തിൽ നിന്നുൾപ്പെടെ വലിയ തോതിൽ സ്വർണ്ണം കവർന്നതായി അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പ്രഭാമണ്ഡലത്തിലെ ഏഴു പാളികളിലായി പൊതിഞ്ഞിരുന്ന സ്വർണ്ണമാണ് കൊള്ളയടിക്കപ്പെട്ടത്. കട്ടിള പാളികൾക്ക് മുകളിലുണ്ടായിരുന്ന ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞിരുന്ന സ്വർണ്ണവും തട്ടിയെടുത്തിട്ടുണ്ട്. അതീവ സുരക്ഷയുള്ള സന്നിധാനത്ത് നടന്ന ഈ സ്വർണ്ണക്കൊള്ള വൻ ആസൂത്രണത്തോടെയുള്ളതാണെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും ദേവസ്വം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും ഗൗരവമായി അന്വേഷിക്കുകയാണ്.
The post ശബരിമലയിൽ കൂടുതൽ സ്വർണകൊള്ള; പ്രഭാമണ്ഡലത്തിലെ സ്വർണവും കവർന്നു appeared first on Express Kerala.

Spread the love
See also  ലോകകിരീടത്തിന് പിന്നാലെ മത്സരപ്പെരുമഴ; ടീം ഇന്ത്യയെ കാത്തിരിക്കുന്നത് തിരക്കേറിയ ക്രിക്കറ്റ് സീസൺ

New Report

Close