loader image
വിമാനത്താവളത്തിൽ പണി പഠിക്കാം; പാസഞ്ചർ സർവീസ് ഏജന്റ് പരിശീലനത്തിന് അപേക്ഷിക്കാം

വിമാനത്താവളത്തിൽ പണി പഠിക്കാം; പാസഞ്ചർ സർവീസ് ഏജന്റ് പരിശീലനത്തിന് അപേക്ഷിക്കാം

കൊച്ചി: എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡ് പാസഞ്ചർ സർവീസ് ഏജന്റ് (ട്രെയിനി) തസ്തികകളിൽ ഓൺ-ദി-ജോബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏവിയേഷൻ കോഴ്‌സുകൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നേടാനുള്ള മികച്ച അവസരമാണിത്.

പരിശീലന സ്ഥലം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

കാലാവധി: പ്രാരംഭ പരിശീലന കാലാവധി 11 മാസമായിരിക്കും

സ്‌റ്റൈപ്പൻഡ്: പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പൻഡ് ലഭിക്കും

പരിശീലന മേഖലകൾ: ചെക്ക്-ഇൻ, ടിക്കറ്റിംഗ്, റിസർവേഷൻ, ബാഗേജ് ഹാൻഡ്ലിംഗ്, കാർഗോ മാനേജ്മെന്റ്, കസ്റ്റമർ സർവീസ് തുടങ്ങിയ വിഭാഗങ്ങളിൽ നേരിട്ടുള്ള പരിശീലനം ലഭിക്കും.

Also Read: സർക്കാർ ജോലി ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുക! കേരള ദേവസ്വം ബോർഡുകളിൽ അവസരം

അപേക്ഷിക്കേണ്ട വിധം: വിദ്യാർത്ഥികൾക്ക് വ്യക്തിഗതമായി അപേക്ഷിക്കാൻ സാധിക്കില്ല. അവർ പഠിക്കുന്ന അംഗീകൃത ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടുകൾ അല്ലെങ്കിൽ കോളേജുകൾ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഇൻസ്റ്റിറ്റ്യൂട്ടുകൾ വിദ്യാർത്ഥികളുടെ പട്ടിക AIASL ലേക്ക് അയക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ജനുവരി 04

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് AIASL നിന്ന് അംഗീകൃത സർട്ടിഫിക്കറ്റും ലഭിക്കും.

See also  ബോക്സ് ഓഫീസിൽ ‘ചത്താ പച്ച’ തരംഗം; നാല് ദിനത്തിൽ കേരളത്തിൽ നിന്ന് മാത്രം 10 കോടി കടന്ന് കളക്ഷൻ!

നിയമനം പൂർണ്ണമായും താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും. പാസഞ്ചർ സർവീസ് ഏജന്റുമാർ (PSA) ആഴ്ചയിൽ 6 ദിവസം, 3 ഷിഫ്റ്റുകളിലായി (നൈറ്റ് ഷിഫ്റ്റ് ഉൾപ്പെടെ) ജോലി ചെയ്യണം. പ്രവർത്തനം, മൂല്യനിർണയം, റേറ്റിംഗ്, ഹാജർ എന്നിവ തൃപ്തികരമാണെങ്കിൽ AIASLയിൽ നിന്ന് ട്രെയിനിയായ പാസഞ്ചർ സർവീസ് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://www.aiasl.in/resources/Advertisement.Cochin.pdf.
The post വിമാനത്താവളത്തിൽ പണി പഠിക്കാം; പാസഞ്ചർ സർവീസ് ഏജന്റ് പരിശീലനത്തിന് അപേക്ഷിക്കാം appeared first on Express Kerala.

Spread the love

New Report

Close