ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായി തുടച്ചുനീക്കപ്പെട്ടു എന്ന് നമ്മൾ വിശ്വസിച്ചിരുന്ന ടാസ്മാനിയൻ ടൈഗർ വീണ്ടും മണ്ണിലിറങ്ങാൻ ഒരുങ്ങുന്നു. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ജുറാസിക് പാർക്ക് പരീക്ഷണങ്ങൾ യാഥാർത്ഥ്യമാക്കിക്കൊണ്ട് ശാസ്ത്രലോകം ചരിത്രം തിരുത്തിക്കുറിക്കാൻ പോവുകയാണ്. 1936-ൽ ഹൊബാർട്ട് മൃഗശാലയിൽ അവസാനത്തെ തൈലസിനും വിടപറഞ്ഞതോടെ ആ വംശം അവസാനിച്ചുവെന്നാണ് കരുതിയിരുന്നത്. എന്നാൽ 90 വർഷങ്ങൾക്കിപ്പുറം സ്വീഡനിലെ ശാസ്ത്രജ്ഞർ 130 വർഷം പഴക്കമുള്ള അവശിഷ്ടങ്ങളിൽ നിന്ന് ആർ എൻ എ വേർതിരിച്ചെടുത്തിരിക്കുന്നു. വംശനാശം സംഭവിച്ച ഒരു ജീവിയിൽ നിന്ന് ആർ എൻ എ വേർതിരിക്കുന്നത് ലോകചരിത്രത്തിൽ തന്നെ ആദ്യമായാണ്.
Also Read: ബിരിയാണി പ്രേമികളെ ഞെട്ടിച്ച് ‘ബിരിയാണി ഐസ്ക്രീം’; സോഷ്യൽ മീഡിയയിൽ തർക്കം മുറുകുന്നു
മെൽബൺ സർവ്വകലാശാലയും ‘കൊളോസൽ ബയോസയൻസസും’ ചേർന്നാണ് ഈ ബൃഹത്തായ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഇതിനായി അവർ ഉപയോഗിക്കുന്ന ക്രിസ്പർ അതിനൂതനമായ ജീൻ എഡിറ്റിങ് സാങ്കേതികവിദ്യയാണ്. തൈലസിനോട് ഏറ്റവും സാമ്യമുള്ള സഞ്ചിമൃഗങ്ങളുടെ കോശങ്ങളിൽ മാറ്റം വരുത്തി അവയെ പടിപടിയായി ടാസ്മാനിയൻ ടൈഗറായി മാറ്റുന്നു. ആർ എൻ എ പരീക്ഷണം കോശങ്ങൾ എങ്ങനെ പ്രവർത്തിച്ചിരുന്നു എന്ന കൃത്യമായ ധാരണ ഈ പുതിയ കണ്ടെത്തലിലൂടെ ലഭിക്കുന്നു.
പേരിൽ ‘ടൈഗർ’ എന്നുണ്ടെങ്കിലും ഇതൊരു കടുവയല്ല. കംഗാരുവിനെപ്പോലെ വയറിലെ സഞ്ചിയിൽ കുഞ്ഞുങ്ങളെ ചുമന്നുനടക്കുന്ന ഒരു സഞ്ചിമൃഗമാണ്. ശരീരത്തിലെ കടുവയെപ്പോലെയുള്ള വരകളാണ് ഇവയ്ക്ക് ഈ പേര് നൽകിയതിനു പിന്നിൽ. മനുഷ്യന്റെ അശാസ്ത്രീയമായ വേട്ടയാടലാണ് ഈ പ്രതാപശാലികളെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കിയത്.
Also Read: ലോകത്തിലെ സമ്പന്ന രാജ്യം, കൊട്ടാരം, പൊന്ന്… എന്തൊക്കെ ഉണ്ടായിട്ടെന്താ! ഈ മുസ്ലിം രാജ്യത്ത് നദിയില്ല
ഹോളിവുഡ് താരം ക്രിസ് ഹെംസ്വർത്ത് ഉൾപ്പെടെയുള്ള പ്രമുഖർ ഈ പദ്ധതിക്കായി വലിയ തുക സ്പോൺസർ ചെയ്യുന്നുണ്ട്. ഓസ്ട്രേലിയൻ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ ഈ ‘ടോപ്പ് പ്രിഡേറ്ററുകൾ’ അനിവാര്യമാണെന്ന് ശാസ്ത്രത്തിന്റെ വിലയിരുത്തൽ. ഏതാനും വർഷങ്ങൾക്കുള്ളിൽ ടാസ്മാനിയൻ കാടുകളിൽ ഈ വരയൻ കടുവകളുടെ മുരൾച്ച നമ്മൾ വീണ്ടും കേട്ടുതുടങ്ങും. ഇത് വംശനാശം സംഭവിച്ച മറ്റ് ജീവികളെയും തിരികെ കൊണ്ടുവരാനുള്ള വാതിൽ തുറക്കുന്നതിന്റെ ആദ്യപടിയാണ് ഈ കണ്ടെത്തൽ.
The post വംശനാശം സംഭവിച്ച ‘ടാസ്മാനിയൻ ടൈഗർ’ തിരിച്ചുവരുന്നു! ‘ജുറാസിക് പാർക്ക്’ യാഥാർത്ഥ്യമാകുമോ? appeared first on Express Kerala.



