
ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് നാല് സെക്കൻഡോളം നിയന്ത്രണം നഷ്ടപ്പെട്ട് പെട്ടെന്ന് താഴേക്ക് പതിക്കുകയും, തുടർന്ന് അപകടകരമായ സാഹചര്യം തരണം ചെയ്ത് സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്ത സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ എയർബസ് പുറത്തുവിട്ടു. വിമാനത്തിന്റെ പ്രാഥമിക ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ വിശകലനം ചെയ്തതിൽ നിന്നും, ആ സമയത്ത് വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളും പെട്ടെന്ന് നിർജ്ജീവമാവുകയും ഫ്ലൈറ്റ് കൺട്രോൾ ഫലപ്രദമല്ലാതാവുകയും ചെയ്തതായി എയർബസ് സ്ഥിരീകരിച്ചു.
ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് കോ-പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം കൈയിലെടുത്തെങ്കിലും ആദ്യ നിമിഷങ്ങളിൽ നിയന്ത്രണ സംവിധാനങ്ങൾ പ്രതികരിച്ചിരുന്നില്ല. തുടർന്ന് ഹൈഡ്രോളിക് സംവിധാനങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടതോടെയാണ് വിമാനം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയത്. വൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഈ അപൂർവ്വ സംഭവത്തിൽ എയർബസും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും വിശദമായ അന്വേഷണം തുടർന്നു വരികയാണ്.
The post ഭീതിദമായ 4 സെക്കൻഡുകൾ, നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിച്ചു! എയർ ഇന്ത്യ വിമാനത്തിലെ ദുരന്തമുഖം എയർബസ് സ്ഥിരീകരിച്ചു appeared first on Express Kerala.




