
തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, നടന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ പി. ശ്രീകുമാർ തൻ്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് താങ്ങായി നിന്നത് മെഗാസ്റ്റാർ മമ്മൂട്ടിയാണെന്ന് വെളിപ്പെടുത്തി. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
ആദ്യത്തെ രണ്ട് സിനിമകൾ പരാജയപ്പെട്ട് സാമ്പത്തികമായി തകർന്ന് വാടകവീട്ടിൽ കഴിയുന്ന സമയത്താണ് മമ്മൂട്ടി തന്നെ സഹായിക്കാൻ മുന്നോട്ട് വന്നതെന്ന് പി. ശ്രീകുമാർ ഓർക്കുന്നു. “ഞാൻ കടുത്ത പ്രതിസന്ധിയിലാണെന്ന് അറിഞ്ഞ് മമ്മൂട്ടി വിളിച്ച് ഡേറ്റ് തരികയും ‘വിഷ്ണു’ എന്ന സിനിമ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. സിനിമയിലൂടെ എനിക്ക് കുറച്ചു പണം കിട്ടി ഒരു വീട് വെക്കണമെന്നും ആ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെട്ടു വരണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അദ്ദേഹം ഉദ്ദേശിച്ചതുപോലെ തന്നെ സംഭവിച്ചു, ഞങ്ങൾ സാമ്പത്തികമായി തിരിച്ചുവരികയും ചെയ്തു,” ശ്രീകുമാർ പറഞ്ഞു.
Also Read:ഒരു ചെവിക്ക് കേൾവിശക്തി 70 ശതമാനം നഷ്ടമായി; രണ്ടര വർഷമായി നിശബ്ദ പോരാട്ടത്തിൽ ബിടിഎസ് താരം കിം ടെഹ്യുങ്
മമ്മൂട്ടി നൽകിയ ആ സിനിമയുടെ വിജയമാണ് തനിക്ക് അഭിനയത്തിലേക്ക് വഴിതുറന്നതും നഷ്ടപ്പെട്ട സ്വത്തുക്കളെല്ലാം തിരിച്ചുപിടിക്കാൻ സഹായിച്ചതും എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. “എന്നെ സംബന്ധിച്ച് യേശുക്രിസ്തു നേരിട്ട് വന്ന് തലയിൽ തൊട്ട് അനുഗ്രഹിക്കുന്നത് പോലെയായിരുന്നു മമ്മൂട്ടി. ആ സിനിമയുടെ വരുമാനം കൊണ്ടാണ് എൻ്റെ മകന് എൻജിനീയറിങ് പഠിപ്പിക്കാൻ സാധിച്ചതും, അവൻ പഠനം പൂർത്തിയാക്കിയ ഉടൻ വിദേശത്തേക്ക് അയക്കാൻ സഹായിച്ചതും. ഇന്ന് കാണുന്ന നിലയിലേക്ക് എന്നെ എത്തിച്ച ആ ടേണിങ് പോയിന്റ് ഉണ്ടാക്കിത്തന്നത് മമ്മൂട്ടിയാണ്. അദ്ദേഹം എപ്പോഴും എൻ്റെ ഹൃദയത്തിലുണ്ട്,” ശ്രീകുമാർ കൂട്ടിച്ചേർത്തു.
The post ‘യേശുക്രിസ്തു വന്ന് അനുഗ്രഹിച്ചത് പോലെയായിരുന്നു മമ്മൂട്ടി’; ജീവിതത്തിലെ ഏറ്റവും പ്രതിസന്ധിക്കാലത്തെക്കുറിച്ച് പി. ശ്രീകുമാർ appeared first on Express Kerala.




