കർണാടകയിൽ വനിതാ പോലീസിനെ മർദ്ദിച്ച സംഭവത്തിൽ ബി.ജെ.പി എം.എൽ.എയുടെ മകൾക്കെതിരെ കേസ്; മാപ്പ് പറഞ്ഞ് എം.എൽ.എ | Suresh Gowda MLA daughter assault case

കർണാടകയിൽ വനിതാ പോലീസിനെ മർദ്ദിച്ച സംഭവത്തിൽ ബി.ജെ.പി എം.എൽ.എയുടെ മകൾക്കെതിരെ കേസ്; മാപ്പ് പറഞ്ഞ് എം.എൽ.എ | Suresh Gowda MLA daughter assault case

Suresh Gowda MLA daughter assault case

ബെംഗളൂരു: ക്ഷേത്ര ദർശനത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് സബ് ഇൻസ്‌പെക്ടറുടെ (Suresh Gowda MLA daughter assault case) മുഖത്തടിച്ച സംഭവത്തിൽ കർണാടകയിലെ ബി.ജെ.പി എം.എൽ.എയുടെ മകൾക്കെതിരെ പോലീസ് കേസ് എടുത്തു. തുമകുരു എം.എൽ.എ സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യയ്‌ക്കെതിരെയാണ് മാണ്ഡ്യ ജില്ലയിലെ ക്യാതനഹള്ളി പോലീസ് എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്തത്. മാണ്ഡ്യ സ്റ്റേഷനിലെ എസ്.ഐ സവിതാ പാട്ടീലിനാണ് മർദ്ദനമേറ്റത്.

ഓഗസ്റ്റ് 12-ന് ഭീമ അമാവാസി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ശ്രീരംഗപട്ടണം താലൂക്കിലെ ആരതി ഉക്കട ക്ഷേത്രത്തിൽ വച്ചായിരുന്നു സംഭവം. രാത്രി വൈകി ക്ഷേത്രത്തിലെത്തിയ ഐശ്വര്യയെ ദർശനത്തിനായി കടത്തിവിടാൻ വൈകിയെന്ന് ആരോപിച്ച് ഉദ്യോഗസ്ഥയ്ക്ക് നേരെ അസഭ്യവർഷം നടത്തുകയും തുടർന്ന് മുഖത്തടിക്കുകയുമായിരുന്നു. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥയെ ആക്രമിച്ചതിനും നൽകിയ പരാതിയിലാണ് നടപടി.

അതേസമയം, സംഭവത്തിൽ എം.എൽ.എ സുരേഷ് ഗൗഡ മാപ്പുപറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. തർക്കത്തിനിടെ വനിതാ ഉദ്യോഗസ്ഥ തന്റെ മകളെ അസഭ്യം പറഞ്ഞതായി അദ്ദേഹം ആരോപിച്ചു. മകൾ പോലീസ് ഉദ്യോഗസ്ഥയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നും, സർക്കിൾ ഇൻസ്‌പെക്ടറെ ഉള്ളിലേക്ക് കടത്തിവിട്ട പോലീസ് മകൾക്ക് പ്രവേശനം നിഷേധിച്ചതാണ് തർക്കത്തിന് കാരണമായതെന്നും എം.എൽ.എ ന്യായീകരിച്ചു. പ്രതിയായ ഐശ്വര്യയെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Story Summary:
An FIR has been registered against Aishwarya, daughter of Tumakuru BJP MLA Suresh Gowda, for assaulting a female Sub-Inspector, Savitha Patil, during a dispute over temple entry in Mandya, Karnataka.

Spread the love
See also  100 ബില്യൺ മടങ്ങ് പ്രകാശം! പ്രപഞ്ചത്തിന്റെ അതിർത്തിയിൽ ‘തമോദ്വാര നക്ഷത്രത്തെ’ കണ്ടെത്തി
Scroll to Top