
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ നിന്നും ‘വന്ദേമാതരം’ ഒഴിവാക്കിയത് രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിവെക്കുന്നു. മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുത്ത തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ഔദ്യോഗിക ചടങ്ങിൽ ദേശീയഗാനം മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്.(Kerala Government Omits Vande Mataram Independence Day Kozhikode Corporation Drama)
എന്നാൽ തിരുവനന്തപുരം നഗരസഭയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആലപിച്ചു. രാജ്യത്തെ ജനങ്ങൾ പുതിയൊരു മുന്നേറ്റം ആരംഭിച്ചിരിക്കുകയാണെന്നും ജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകിയാണ് നഗരസഭ മുന്നോട്ട് പോകുന്നതെന്നും പതാക ഉയർത്തിയ ശേഷം മേയർ വി.വി രാജേഷ് പറഞ്ഞു.
കോഴിക്കോട് കോർപ്പറേഷനിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ ചേരിതിരിവും നാടകീയ സംഭവങ്ങളുമാണ് അരങ്ങേറിയത്. പതാക ഉയർത്തിയതിന് പിന്നാലെ മേയറുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് കൗൺസിലർമാർ ദേശീയഗാനം ആലപിച്ച അതേസമയത്തു തന്നെ ബി.ജെ.പി കൗൺസിലർമാർ മറുവശത്ത് വന്ദേമാതരം ചൊല്ലി.
Story Summary
The Kerala state government omitted the singing of Vande Mataram from its official Independence Day ceremony attended by Chief Minister VD Satheesan, featuring only the National Anthem. However, Vande Mataram was sung at the Thiruvananthapuram Corporation event led by Mayor VV Rajesh, while Kozhikode Corporation witnessed a political clash as BJP councillors chanted Vande Mataram simultaneously as LDF councillors sang the National Anthem.




