
പാൻ-ഇന്ത്യൻ സൂപ്പർസ്റ്റാർ പ്രഭാസ് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രം മാറ്റി പുതിയൊരു സിനിമയുടെ ആവേശത്തിലേക്ക് ആരാധകരെ എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏഴ് വർഷമായി എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഉപയോഗിച്ചിരുന്ന ഐക്കണിക് ‘ബാഹുബലി’ ചിത്രത്തിന് പകരമായാണ് വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഫൗജി’യിലെ തീവ്രമായ പുതിയ ലുക്ക് താരം ഡിപിയാക്കിയിരിക്കുന്നത്.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് മാസത്തിൽ തന്നെ ഇത്തരമൊരു മാറ്റം വന്നത് ഏറെ ശ്രദ്ധേയമാണ്. ചിത്രത്തിന്റെ ദേശസ്‌നേഹ പശ്ചാത്തലത്തോട് കൃത്യമായി ചേർന്നുനിൽക്കുന്ന ഈ പുതിയ നീക്കം, ബാഹുബലിയുടെ ചരിത്ര വിജയത്തിൽ നിന്നും ഫൗജിയുടെ പുതിയ കാലഘട്ടത്തിലേക്കുള്ള പ്രഭാസിന്റെ ശക്തമായ ചുവടുവെപ്പായാണ് ആരാധകർ വിലയിരുത്തുന്നത്.
Also Read:ആദ്യ ദിനം കേരളത്തിൽ നേടിയത് 1.75 കോടി; തിയേറ്ററുകളിൽ തരംഗമായി സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’
എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്ന ഈ പുതിയ അവതാർ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ ഇടയിൽ വരാനിരിക്കുന്ന വമ്പൻ ചിത്രമായ ഫൗജിക്കായുള്ള കാത്തിരിപ്പിന്റെ ആവേശം വാനോളം ഉയർത്തിയിരിക്കുകയാണ്.
The post ബാഹുബലി യുഗം കഴിഞ്ഞു; പ്രഭാസിന്റെ പുതിയ ലുക്ക് തരംഗമാകുന്നു! appeared first on Express Kerala.




