ഗൂഗിൾ പേയില്ല! ടിക്കറ്റ് തർക്കത്തിനിടയിൽ ബസ് കണ്ടക്ടറുടെ മൂക്കിടിച്ചു തകർത്ത് യാത്രക്കാരൻ

ഗൂഗിൾ പേയില്ല! ടിക്കറ്റ് തർക്കത്തിനിടയിൽ ബസ് കണ്ടക്ടറുടെ മൂക്കിടിച്ചു തകർത്ത് യാത്രക്കാരൻ

കണ്ണൂർ: ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ ഗൂഗിൾ പേ സൗകര്യമില്ലാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യാത്രക്കാരൻ ബസ് കണ്ടക്ടറുടെ മൂക്കിടിച്ചു തകർത്തു. കൂത്തുപറമ്പ്-പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘സൺസ്റ്റാർ’ ബസിലാണ് നാടകീയവും ക്രൂരവുമായ സംഭവങ്ങളുണ്ടായത്. സംഭവത്തിൽ പാനൂർ സ്വദേശിയായ യുവാവിനെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

കൂത്തുപറമ്പിൽ നിന്നും പാനൂരിലേക്കുള്ള യാത്രയ്ക്കിടെ പൂക്കോട്ട് വെച്ചാണ് സംഭവങ്ങളുടെ തുടക്കം. ടിക്കറ്റ് തുക നൽകാനായി യാത്രക്കാരൻ ഗൂഗിൾ പേ ആവശ്യപ്പെട്ടെങ്കിലും, ബസിൽ ആ സൗകര്യം ലഭ്യമല്ലെന്ന് കണ്ടക്ടർ രാഘവൻ വ്യക്തമാക്കുകയായിരുന്നു. ഇതോടെ പ്രകോപിതനായ യുവാവ് യാതൊരു ദാക്ഷിണ്യവുമില്ലാതെ കണ്ടക്ടറുടെ മുഖത്തേക്ക് ഇടിക്കുകയായിരുന്നു. മർദ്ദനത്തിൽ മൂക്കിന് ഗുരുതരമായി പൊട്ടലേറ്റ രാഘവനെ ഉടൻതന്നെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: മൂത്തമകൻ ജർമനിയിൽ എൻജിനീയർ, ആദ്യം അമ്മയെ, പിന്നാലെ അച്ഛനെയും..!കൊലപാതകം മൂന്നാഴ്ച മുൻപ് വാങ്ങിയ കത്തികൊണ്ട്

ക്രമമസമാധാനം തകർക്കുന്ന തരത്തിലുള്ള പ്രതിയുടെ അതിക്രമം ഇവിടെയും തീർന്നില്ല. ആക്രമണം തടയാൻ ശ്രമിച്ച ബസ് ഡ്രൈവറേയും മറ്റ് സഹയാത്രക്കാരേയും ഇയാൾ കയ്യേറ്റം ചെയ്തു. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി ശക്തമായ സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

The post ഗൂഗിൾ പേയില്ല! ടിക്കറ്റ് തർക്കത്തിനിടയിൽ ബസ് കണ്ടക്ടറുടെ മൂക്കിടിച്ചു തകർത്ത് യാത്രക്കാരൻ appeared first on Express Kerala.

Spread the love
See also  ഓണച്ചന്തകളിൽ ജനസാഗരം; 19 ദിവസം കൊണ്ട് സപ്ലൈകോ വിറ്റുവരവ് 200 കോടി കടന്നു!
Scroll to Top